കർഷകരിൽനിന്ന് സർക്കാർ നേരിട്ട് നെല്ല് സംഭരിക്കാൻ തയ്യാറാകണം. മോൻസ് ജോസഫ് എം എൽ എ

കോട്ടയം :പതിരിന്റെയും കിഴിവിന്റെയും പേര് പറഞ്ഞ് മില്ലുടമകളും ഏജന്റുമാരും നെൽകർഷകരെ സ്ഥിരമായി ചൂഷണം ചെയ്യുന്ന ദുരവസ്ഥ അവസാനിപ്പിക്കുന്നതിനും ഇക്കാര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ നേരിട്ട് പാടശേഖരത്തിൽ നിന്നും നെല്ല് സംഭരിച്ച് മില്ല് ഉടമകൾക്ക് നൽകുന്ന സംവിധാനം അടിയന്തരമായി നടപ്പാക്കണമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം എൽ എ ആവശ്യപ്പെട്ടു.

Advertisements

കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രവർത്തക സമ്മേളനം ഐ എം എ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നെല്ലിന്റെ ഈർപ്പവും ഗുണനിലവാരവും പരിശോധിക്കുന്നതിൽ നിന്ന് മില്ലുകാരെ ഒഴിവാക്കി പാഡി ഓഫീസർമാരുടെ നിയന്ത്രണത്തിൽ നെല്ല് സംഭരിച്ച് മില്ലുകൾക്ക് കൈമാറാൻ സർക്കാർ നടപടി ഉണ്ടാക്കണം. ഇക്കാര്യത്തിൽ പുനഃ ക്രമീകരണം ഏർപ്പെടുത്താൻ കഴിഞ്ഞാൽ എല്ലാവർഷവും ആവർത്തിക്കുന്ന കർഷക- മില്ലുടമ സംഘർഷത്തിന് അറുതി വരുത്തുവാൻ കഴിയുമെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.

ഇപ്രാവശ്യം കൊയ്ത്തു കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും നിരവധി പാടശേഖരങ്ങളിൽ മില്ലുടമകൾ തർക്കം ഉന്നയിക്കുന്നത് മൂലം നെല്ല് കെട്ടിക്കിടക്കുകയാണ്. ഇതുമൂലം കൃഷിക്കാരും പാടശേഖര കമ്മിറ്റികളും അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് രംഗത്ത് വരണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം നെല്ല് സംഭരണം നടത്തിയതിന്റെ കുടിശിക തുക ഇപ്പോഴും കൊടുത്തുതീർക്കാൻ കഴിയാത്ത സർക്കാർ നടപടി ഏറ്റവും വലിയ കർഷക ദ്രോഹമാണ്. നെല്ല് സംഭരിക്കുന്നതിന്റെ പണം അതാത് മാസങ്ങളിൽ തന്നെ കൃഷിക്കാർക്ക് ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.

കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ അധ്യക്ഷത വഹിച്ചു.
പാർട്ടി സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം എക്സ് എം പി, ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഫ്രാൻസിസ് ജോർജ് എം പി, വൈസ് ചെയർമാൻ കെ എഫ് വർഗീസ് സീനിയർ ജനറൽ സെക്രട്ടറി മാഞ്ഞൂർ മോഹൻകുമാർ,അഡ്വ. പ്രിന്‍സ് ലൂക്കോസ്, വി ജെ ലാലി, പോൾസൺ ജോസഫ്, അഡ്വ. ചെറിയാൻ ചാക്കോ, സന്തോഷ് കാവുകാട്ട്, ഏലിയാസ് സക്കറിയ, സാബു ഉഴുന്നാലി, സ്റ്റീഫൻ പാറവേലി, സി ഡി വത്സപ്പൻ, ജോർജ് പുളിങ്കാട്ട്, മറിയാമ്മ ജോസഫ്, ബിനു ചെങ്ങളം, എ കെ ജോസഫ്, ജോയി ചെട്ടിശ്ശേരി, സി വി തോമസ്കുട്ടി, അജി കെ ജോസ്, ആന്റണി തുപ്പലഞ്ഞി,അഡ്വ. പി സി മാത്യു, അജിത്ത് മുതിരമല, ജയിംസ് തെക്കൻ, മൈക്കിൾ ജെയിംസ്,എ ബി എം പൊന്നാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംഘടന സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ടുകൊണ്ട് കേരള കോൺഗ്രസ് കോട്ടയം ജില്ല ക്യാമ്പ് ഏപ്രിൽ 12ന് ശനിയാഴ്ച മാന്നാനത്ത് വെച്ച് നടത്തുവാൻ യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി ഉള്ള നിയോജക മണ്ഡലം നേതൃ സമ്മേളനങ്ങൾ മാർച്ച് 20ന് മുൻപ് പൂർത്തിയാക്കുന്നതാണ്. ഏപ്രിൽ, മെയ് മാസങ്ങളിൽ ജില്ലയിലെ മുഴുവൻ വാർഡുകളിലും കേരള കോൺഗ്രസ് പ്രവർത്തകർ ഭവന സന്ദർശനവും പാർട്ടി ഫണ്ട് ശേഖരണവും നടത്തുന്നതാണ്. ഇതോടൊപ്പം കൂടുതൽ പ്രവർത്തകരെ പാർട്ടിയിൽ ചേർക്കുന്നതിനുള്ള സ്പെഷ്യൽ മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തുന്നതാണ്. കോട്ടയം ജില്ല ക്യാമ്പിൽ വച്ച് കേരള കോൺഗ്രസ് പാർട്ടിയുടെ കോട്ടയം ജില്ല സെക്രട്ടറിയേറ്റ് രൂപീകരിക്കുവാൻയോഗം തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് അഡ്വ.ജയ്സൺ ജോസഫ് ഒഴുകയിൽ അറിയിച്ചു.

Hot Topics

Related Articles