നെല്ല് സംഭരണത്തിന് അമിത കിഴിവ് – കർഷകർ പ്രക്ഷോഭത്തിൽ

കോട്ടയം : ജില്ലയിലെ ഏറ്റവും വലിയ കായൽ പാടശേഖരമായരം ജെ – ബ്ലോക്ക് 9000ൽ നെല്ല് സംഭരണം പ്രതിസന്ധിയിൽ. 400 ഏക്കറിലെ കൊയ്ത് കഴിഞ്ഞപ്പോൾ സംഭരണത്തിനായി എത്തിയ മില്ലുകാർ അമിത കീഴിൽ ആവശ്യപ്പെട്ടതിനെ തുടർന്ന് കർഷകർ പ്രക്ഷോഭത്തിലേക്ക്.

Advertisements

അരി വീഴ്ചയുടെ കാര്യത്തിൽ മില്ലുകൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് കായൽ. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി കിഴിവൊന്നും ആവശ്യപ്പെടാതെ നെല്ല് സംഭരിച്ചു കൊണ്ടിരുന്ന കായലിൽ, പുതുതായി ഭരണമേറ്റ പാടശേഖര സമിതിയെ സമ്മർദ്ദത്തിലാക്കി കിഴിവാവശ്യപ്പെട്ടിരിക്കുകയാണ് മില്ല് ഏജന്റന്മാർ. കിഴിവാവശ്യത്തിൽ പ്രതിഷേധിച്ച് കർഷകർ ഒന്നടങ്കം പ്രക്ഷോഭത്തിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് 12 ബുധനാഴ്ച കോട്ടയത്ത് പാഡി മാർക്കറ്റിംഗ് ഓഫീസിലേക്ക് കർഷകരുടെ പ്രതിഷേധം മാർച്ച് സംഘടിപ്പിക്കാൻ ഇന്ന് ചേർന്ന പ്രതിഷേധയോഗം തീരുമാനിച്ചു. സമിതി സംസ്ഥാന പ്രസിഡണ്ട് റജീന അഷ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. സുനു പി ജോർജ്, സത്യേന്ദ്രൻ മലരിക്കൽ, …. തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles