സി പി എമ്മിലെ ദീപ മോൾ കോട്ടയം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ

കോട്ടയം : സി പി എമ്മിലെ ദീപ മോൾ കോട്ടയം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി തിരഞ്ഞെടുത്തു. എൽ ഡി എഫിന് അഞ്ച് വോട്ട് ലഭിച്ചപ്പോൾ യു ഡി എഫിന് നാല് വോട്ട് ലഭിച്ചു. 11 അംഗങ്ങളുള്ള ക്ഷേമകാര്യ സ്ഥിരം സമിതിയിൽ യുഡിഎഫിന് നാലും എൽഡിഎഫിന് അഞ്ചും അംഗങ്ങളാണ് ഉള്ളത്. രണ്ട് യുഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടു നിന്നതോടെയാണ് എൽഡിഎഫ് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കേരളകോൺഗ്രസ്സ് (ജോസഫ് ) വിഭാഗത്തിലെ ലിസി കുര്യന് രണ്ടും ദീപമോൾക്ക് അഞ്ചും വോട്ടും ലഭിച്ചു. യുഡിഎഫ് അംഗങ്ങളായ ധന്യ ഗിരീഷ്, ലിസി മണിമല എന്നിവരാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. യുഡിഎഫിന് ഉള്ളിലെ ധാരണ പ്രകാരം സ്ഥിരം സമിതി അധ്യക്ഷസ്ഥാനം രാജിവെക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നതാണ് ലഭിക്കുന്ന സൂചന.

Advertisements

Hot Topics

Related Articles