കോട്ടയം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’യുടെ ഡലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. ആദ്യ ഡെലിഗേറ്റ് പാസ് മേളയുടെ ജന റൽ കൺവീനർ പ്രദീപ് നായരിൽ നിന്നും സെൻട്രൽ പിക്ചേ ഴ്സ് ഉടമ ജി ജോർജിന് (അജി) ഏറ്റുവാങ്ങി. കോ കോർഡിനേ റ്റർ സജി കോട്ടയം, കൺവീനർ വിനോദ് ഇല്ലമ്പള്ളി എന്നിവരും ഒപ്പമുണ്ടായിരുന്നു.
14 മുതൽ 18 വരെ കോട്ടയം അനശ്വര തിയേറ്ററിലാണ് സിനിമ പ്രദർശനം നടക്കുന്നത്. പാസുകൾ അനശ്വര തീയറ്ററിൽ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിൽ നിന്നും ലഭിക്കും. 500 രൂപയാണ് ഡെലിഗേറ്റ് പാസിന്. രാവിലെ 10 മുതൽ വൈകിട്ട് എട്ട് വരെ പാസ് വിതരണം ഉണ്ടായിരിക്കും.
ലോക സിനിമ, ഇന്ത്യൻ, മലയാള സി നിമ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത 25 ഓളം ചിത്രങ്ങൾ ആണ് ഈ മേളയിൽ പ്രദർശിപ്പിക്കുന്നത്.
“കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’ നാളെ തിരിതെളിയും
കോട്ടയം
അക്ഷരനഗരിയിലെ സിനിമാ മേളയ്ക്ക് വെള്ളിയാഴ്ച തിരിതെളിയും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണ ത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയ്ക്കാണ്’ വെള്ളിയാഴ്ച തുടക്കമാകുന്നത്. 18 വരെ കോട്ടയം അനശ്വര തീയറ്ററിൽ ആണ് നടക്കുന്നത്.
അഞ്ച് ഓസ്കാർ അവാർഡുകൾ നേടിയ “അനോറ’ പ്രദർശനത്തോടെ മേളയ്ക്ക് ആരംഭം കുറിക്കും. 14ന് വൈകിട്ട് അഞ്ചിന് ചലച്ചി ത്ര മേള മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഐ എഫ് എഫ് കെ അടക്കം അഞ്ച് അവാർഡുകൾ നേടിയ “ഫെമിനിച്ചി ഫാത്തിമ’ ആണ് സമാപന ചിത്രം. കൂടാതെ ബോ ഡി, ഹ്യൂമൻ ആനിമൽ, റിതം ഓഫ് ദമ്മാം, അണ്ടർ ഗ്രൗണ്ട് ഓ റഞ്ച്, എന്നീ ചിത്രങ്ങളോടൊപ്പം ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച യാഷ ആൻഡ് ലിയോണിഡ് ബ്രെഴനോട്, ബ്ലാക്ക് ഗോൾഡ് വൈറ്റ് ഡെവിൾ, ലാറ്റിനമേരിക്കന്‍ ചിത്രങ്ങളായ അന്ന ആന്റ് ഡാന്റെ, കറസ്പ്പോണ്ടന്റ്, ദി ലോംങസ്റ്റ് സമ്മര്‍ എന്നീ ചിത്രങ്ങളും മേളയില്‍ പ്രദർശിപ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ സിനിമ വിഭാഗത്തിൽ അജൂർ (ബജിക ), ബാഗ്ജൻ (അസാമീസ് ), ഹ്യൂമൻസ് ഇൻ ദി ലൂപ് (ഹിന്ദി ), സ്വാഹ (magahi) സെക്കന്റ് ചാൻസ് (ഹിന്ദി, ഹിമാചലി ), ഷീപ് ബാൺ (ഹിന്ദി )എന്നീ ചിത്രങ്ങൾ മേളയിൽ കാണാം. കോളേജ് വിദ്യാർത്ഥിയായ സിറിൽ എബ്രഹാം ഡെന്നിസ് സംവി ധാനം ചെയ്ത വാട്ടു സി സോമ്പി, കൃഷാന്തിന്റെ സംഘർഷ ഘടന, മുഖകണ്ണാടി (സന്തോഷ് ബാബു സേനൻ, സതീഷ് ബാബു സേ നൻ ), റോട്ടർഡാം മേളയിൽ ശ്രദ്ധ നേടിയ കിസ് വാഗൻ (മിഥുൻ മുരളി )നാടക വിദ്യാർത്ഥി ആദിത്യ ബേബിയുടെ കാമദേവൻ നക്ഷത്രം കണ്ടു എന്നീ ചിത്രങ്ങൾ മലയാള സിനിമയെ പ്രതിനിധാനം ചെയ്യും.
അരവിന്ദനും, എംടിയ്ക്കും ചലചിത്ര മേളയിൽ ആദരവ്
കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ജി അരവിന്ദനും, എം ടി ആദരം. ഇവരോടുള്ള ആദര സൂചകമായി ഇരുവരുടെയും ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ജി അരവിന്ദന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ചു അദേഹത്തിന്റെ “വാസ്തു ഹാര’യും, എം ടി സ്മൃതിയുടെ ഭാഗമായി “ഓളവും തീര വു’മാണ് പ്രദർശിപ്പിക്കുന്നത്. കവിയൂർ ശിവപ്രസാദ് എം ടി അനു സ്മരണം നിർവഹിക്കും. ഒപ്പം എം ടി -കാലം എന്ന ചിത്ര പ്രദർശന വുമൊരുക്കുന്നുണ്ട്.