വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതി : വെര്‍ച്വൽ ജോബ് ഡ്രൈവ് മാര്‍ച്ച് 15 ന്

പത്തനംതിട്ട :
ലോകത്തിലെ മുൻനിര ടയർ കമ്പനികളിൽ ഒന്നായ സിയറ്റ് ടയേഴ്സ്സിൽ അസ്സോസിയേറ്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ത്രിവത്സര പോളി ടെക്‌നിക്ക് ഡിപ്ലോമ അല്ലെങ്കിൽ ബി എസ് സി (ഏതു വിഷയവും) ബിരുദമുള്ള (കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് ലഭിച്ച) 25 വയസിനു താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം. 2025 മാര്‍ച്ച് 15 ന് (ശനിയാഴ്ച) 10 മണിക്ക് മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, മലയാലപ്പുഴ, റാന്നി, പുളിക്കീഴ്, പറക്കോട് എന്നീ ബ്ളോക്ക് പഞ്ചായത്ത് ജോബ് സ്റ്റേഷനുകള്‍, കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്, കോന്നി സിവില്‍ സ്റ്റേഷനിലെ ജോബ് സ്റ്റേഷനുകള്‍ എന്നിവടങ്ങളില്‍ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിച്ചേരേണ്ടതാണ്. ജില്ലയിലെ മേല്‍പ്പറഞ്ഞ ആറ് കേന്ദ്രങ്ങളിലാണ് വെര്‍ച്വല്‍ മുഖാമുഖം നടക്കുക. സൗകര്യപ്രദമായ ഏത് കേന്ദ്രത്തിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. DWMS പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്ത ജോബ് സ്റ്റേഷനുമായി ബന്ധപെടുക. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699500,
ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699495,
കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496,
റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699499,
അടൂർ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699498.

Advertisements

Hot Topics

Related Articles