കുമരകം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം മേഖലാ വാർഷികം 2025 മാർച്ച് 16 ഞായറാഴ്ച 9.30 എ എം ന് കുമരകം കലാഭവൻ ഹാളിൽ ചേരുന്നു. മേഖലാ വാർഷികം കോട്ടയം ഗവൺമെൻ്റ് കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ പ്രഗാഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസും ഇന്നത്തെ ലോക സാഹചര്യവും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിക്കും.
Advertisements
സംഘടനാരേഖ അവതരണം പരിഷത്ത് സംസ്ഥാന കമ്മറ്റി യുവസമിതി ചെയർപേഴ്സൺ ജിസ്സ് ജോസഫ് നിർവ്വഹിക്കും. മേഖലാ പ്രസിഡന്റ് പി.എം അനിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മേഖലാ സെക്രട്ടറി എസ്.ഡി. പ്രേംജി റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി വിജു കെ. നായർ, ജില്ലാ കമ്മറ്റി അംഗങ്ങളായ മഹേഷ്ബാബു, റ്റി.എസ് വിജയകുമാർ എന്നിവർ സംസാരിക്കും. തുടർന്ന് പുതിയ മേഖലാ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കും.