ഇരുപതാം മയിൽ – മണിമലക്കുന്ന് റോഡ് സഞ്ചാരയോഗ്യമാക്കിയില്ല : യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

പൊൻകുന്നം :
ചിറക്കടവ് പഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാർഡിന്റെയും ഇരുപത്തിരണ്ടാം വാർഡിന്റെയും അതിർത്തിയായ ഇരുപതാം മയിൽ – മണിമലക്കുന്ന് റോഡ് സഞ്ചാരയോഗ്യം അല്ലാത്ത വിധം പൊളിഞ്ഞു കിടന്നിട്ടും നന്നാക്കാത്ത ചിറക്കടവ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

Advertisements

ഒരു വർഷത്തോളമായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡ് സാധാരണ കാൽനട യാത്രക്കാർക്ക് പോലും നടന്നു പോകാൻ പറ്റാത്ത വിധം ദുഷ്കരമാണ്.
ഉടൻ തന്നെ ടാറിങ് പണികൾ തുടങ്ങി റോഡ് സഞ്ചാരയോഗ്യമാക്കി ഇല്ലെങ്കിൽ യൂത്ത് കോൺഗ്രസ് പഞ്ചായത്തിനെതിരെ പ്രക്ഷോഭനടപടികൾ ആരംഭിക്കും എന്നും യോഗത്തിൽ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണ്ഡലം പ്രസിഡണ്ട് സച്ചിൻ പുളിക്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ല വൈസ് പ്രസിഡണ്ട് സനോജ് പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. അനന്തകൃഷ്ണൻ, അനന്തു ചെറുകപ്പറമ്പിൽ, ശിഹാബുദ്ദീൻ, മിഥുൻ പാലക്കൽ, അഭിജിത്ത്, എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles