പാത്താമുട്ടം (ചൂരച്ചിറ) ഗവൺമെൻറ് യുപി സ്കൂൾ വാർഷികവും രക്ഷകർത്താ സമ്മേളനവും വർണ്ണാഭമായി ആഘോഷിച്ചു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനി മാമൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശാലിനി തോമസ് അധ്യക്ഷത വഹിച്ചു. കോമഡി ഉത്സവം ഫെയിം രാഹുൽ ചങ്ങനാശ്ശേരിയെ ആദരിച്ചു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജീന ജേക്കബ്, പാത്താമുട്ടം ഗവൺമെൻറ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ദീനാമ്മ തോമസ്, യുപി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ തോമസ്, സീനിയർ അസിസ്റ്റൻറ് ബിന്ദു എംകെ, സ്കൂൾ ലീഡർ ശ്രീഹരി അഭിലാഷ്, പിടിഎ വൈസ് പ്രസിഡണ്ട് ജോസിനാ ടിജെ. എന്നിവർ പ്രസംഗിച്ചു തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.
Advertisements