ആശ്രയയിൽ 62 -മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും കോട്ടയം ലയണസ് & ലയൺസ് ക്ലബ്ബും ചേർന്ന് 157 വൃക്കരോഗികൾക്ക് നൽകി. 

Advertisements

ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ്  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, കോട്ടയം ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി റോസമ്മ സോണി  ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. പ്രൊഫ ഡോ. രാജീവൻ എ.റ്റി (എച്ച്.ഒ.ഡി യൂറോളജി ഡിപ്പാർട്മെന്റ് എം. സി. എച്ച്), ശ്രീ. എൻ ധർമ്മരാജൻ (പി ഡി ജി ലയൻസ് ക്ലബ്‌ ഓഫ് കോട്ടയം ), ഫാ. എബിൻ ജോർജ് ,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രീ റ്റി കെ കുരുവിള (പ്രസിഡന്റ്‌ , ലയൻസ് ക്ലബ്‌ ഓഫ് കോട്ടയം ), ഡോ ജേക്കബ് തോമസ്, ജോസഫ് കുര്യൻ, സിസ്റ്റർ ശ്ലോമ്മോ എന്നിവർ ആശംസകൾ അർപ്പിച്ചു. 

കിറ്റ് കൊടുക്കുന്നതിൽ 62 മാസം പൂർത്തീകരിച്ച ഈ വേളയിൽ  ഡയാലിസിസ് കിറ്റ് നൽകുന്നതിന്  ആത്മാർത്ഥമായി സഹായിക്കുന്ന  എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമേ.

Hot Topics

Related Articles