കോട്ടയം : പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മനോരമ എഡിറ്റോറിയല്‍ ജേതാക്കളായി. ഫൈനലില്‍ ദേശാഭിമാനിയെ 32 റണ്‍സിന് പരാജയപ്പെടുത്തിയാണ് മനോരമ കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത മനോരമ 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ദേശാഭിമാനിക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. മനോരമയുടെ അര്‍ജുന്‍ രാധാകൃഷ്ണന്‍ പ്ലെയര്‍ ഓഫ് ദ മാച്ചായി. ടൂര്‍ണമെന്റില്‍ 204 റണ്‍സ് നേടിയ ദേശാഭിമാനിയുടെ ബിജിന്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റും മികച്ച ബാറ്റര്‍ക്കുള്ള പുരസ്ക്കാരവും നേടി. കോട്ടയം നഗരസഭ അദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Advertisements