തുരുത്തിക്കാട് ബി എ എം കോളേജ് വജ്ര ജൂബിലി വിളംബര ജാഥ

മല്ലപ്പള്ളി: അറുപത് വർഷത്തന്റെ നിറവിലെത്തുന്ന തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളജ് ഒരു വർഷം നീണ്ടു നില്ക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്.1965ലാണ് ഭാഗ്യസ്മരണാർഹനായ ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ നാമധേയത്തിൽ അദ്ദേഹത്തിന്റെ ദർശനം ഉൾക്കൊണ്ട ഏതാനും ചില ആളുകൾ ചേർന്ന് മെത്രാപ്പോലീത്തയുടെ സഹോദരീ പുത്രനായ റവ:റ്റി സി ജോർജിന്റെ നേതൃത്വത്തിൽ അവികസിത ഗ്രാമമായിരുന്ന തുരുത്തിക്കാട്ടിൽ ബി എ എം കോളേജ് ആരംഭിക്കുന്നത്.ഒരുവർഷം നീണ്ടു നില്ക്കുന്ന വജ്ര ജൂബിലി പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം 2025 മാർച്ച് 18 ന് രാവിലെ 9:30 ന് കോളേജ് ആഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ബഹു ഗോവ ഗവർണർ അഡ്വ പി ശ്രീധരൻ പിള്ള നിർവഹിക്കും . ജൂബിലി ആഘോഷ വിളംബര ജാഥ 2025മാർച്ച് 14 വെള്ളിയാഴ്ച രാവിലെ 9:30 ന് കോളേജ് അംഗണത്തിൽ മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കൂടത്താനിൽ ഫ്ളാഗ് ഓഫ് ചെയ്യും.കല്ലൂപ്പാറ, മല്ലപ്പള്ളി,പുറമറ്റം പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ കൂടി വിളംബര ജാഥ കടന്നുപോകും

Advertisements

ജൂബിലി പരിപാടികളുടെ ക്രമീകരണങ്ങൾക്കായി കോളേജ് സിഇഒ ഏബ്രഹാം ജോർജ് മുഖ്യ രക്ഷാധികാരിയും പൂർവാധ്യപകനും ഗവേണിംഗ് കൗൺസിൽ അംഗവുമായ മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ രക്ഷാധികാരിയും കോളേജ് മാനേജർ ഡോ മാത്യു പി ജോസഫ് ചെയർമാനും ഡോ ബിന്ദു എ സി,ഡോ റോബി എ ജെ എന്നിവർ കൺവീനർ മാരായും ബിജു നൈനാൻ മരുതുക്കുന്നേൽ, റെജി പോൾ,ബിജിൽ വർക്കി ,ബിജു തോമസ്,സ്വാതി സൈമൺ എന്നിവർ ജോയിന്റ് കൺവീനർമാരുമായുള്ള 81 അംഗ സംഘാടക സമിതി പ്രവർത്തിക്കുന്നു

Hot Topics

Related Articles