പത്തനംതിട്ട :
എം ആര്‍ എഫ് ടയേര്‍സ്സില്‍ ഇന്റേൺഷിപ്പിനു വേണ്ടിയുള്ള അഭിമുഖം നടന്നു. പത്തനംതിട്ട മുനിസിപ്പൽ ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് , ഷോപ്പ് നമ്പർ 72 -ൽ സ്ഥിതി ചെയ്യുന്ന വിജ്ഞാന പത്തനംതിട്ട ഓഫീസിൽ വെച്ച് നടന്ന നേരിട്ടുള്ള അഭിമുഖത്തിന് 102 പേര്‍ പങ്കെടുത്തു. വിജ്ഞാന പത്തനംതിട്ട ഓഫീസിൽ വെച്ച് നടന്ന ആദ്യ അഭിമുഖം പത്തനംതിട്ട മുനിസ്സിപ്പല്‍ ചെയര്‍മാന്‍ സക്കീര്‍ ഹുസ്സൈന്‍ ഉദ്‍ഘാടനം ചെയ്തു. എം ആര്‍ എഫ് ടയേഴ്സിന്റെ മനുഷ്യ വിഭവ ശേഷി വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അഭിമുഖത്തിന് നേതൃത്വം നല്‍കി. വിജ്ഞാന പത്തനംതിട്ടയുടെ വിവിധ ജോബ്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ ഈ അഭിമുഖത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തുകയും ഉദ്യോഗാർത്ഥികൾക്കാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
സിയറ്റ് ടയേര്‍സ്സിൽ, അസ്സോസിയേറ്റ് ട്രെയിനീ തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ മുഖാമുഖം നാളെ നടക്കും. താത്പര്യമുള്ളവര്‍ 2025 മാര്‍ച്ച് 15 ന് (ശനിയാഴ്ച) 10 മണിക്ക് മലയാലപ്പുഴ മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, റാന്നി, പുളിക്കീഴ്, പറക്കോട് എന്നീ ബ്ളോക്ക് പഞ്ചായത്തിലെ ജോബ് സ്റ്റേഷനുകള്‍, കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ജോബ് സ്റ്റേഷന്‍, കോന്നി സിവില്‍ സ്റ്റേഷനിലെ നാലാം നിലയിലുള്ള ജോബ് സ്റ്റേഷന്‍ എന്നീ സ്ഥലങ്ങളിലേതിലെങ്കിലും അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിച്ചേരേണ്ടതാണ്. ത്രിവത്സര പോളി ടെക്‌നിക്ക് ഡിപ്ലോമ അല്ലെങ്കിൽ ബി.എസ് സി (ഏതു വിഷയവും) ബിരുദമുള്ള (കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് ലഭിച്ച) 25 വയസിനു താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് ഇതില്‍ പങ്കെടുക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൗകര്യപ്രദമായ ഏത് കേന്ദ്രത്തിലും താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. DWMS പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് കൊണ്ടുവരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്ത ജോബ് സ്റ്റേഷനുമായി ബന്ധപെടുക. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699500,
ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699495,
കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496, റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699499,
അടൂർ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699498.

