കോട്ടയം : ദളിതരും ആദിവാസികളും ആയ പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കെ.കെ.കൊച്ചിൻ്റെ നിര്യാണത്തിൽ ഫ്രാൻസിസ് ജോർജ് എം.പി. അനുശോചിച്ചു.
എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ദളിത് ജനതയുടെ ആവശ്യങ്ങൾ ഉയർത്തി കൊണ്ടുവരാൻ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. എഴുത്തുകളിലൂടെ കേരളീയ സമൂഹത്തിൽ അദ്ദേഹം ഉയർത്തിയ ആശയങ്ങളും പ്രവർത്തനങ്ങളിലൂടെ കാട്ടി തന്ന ജനകീയ കൂട്ടായ്മയും എക്കാലവും സ്മരിക്കപ്പെടുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
Advertisements