തിരുനക്കര മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം: പടിഞ്ഞാറേനട ഭക്തജനസമിതിയുടെ ദീപക്കാഴ്ച മാർച്ച് 22 ശനിയാഴ്ച

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി പടിഞ്ഞാറേനട ഭക്തജനസമിതിയുടെ ദീപക്കാഴ്ച മാർച്ച് 22 ശനിയാഴ്ച നടക്കും. എട്ടാം ഉത്സവദിവസമാണ് ക്ഷേത്രത്തിൽ വലിയവിളക്ക് ചടങ്ങ് നടക്കുന്നത്. ശബരിമല – മാളികപ്പുറം മുൻ മേൽശാന്തി പുതുമന മനു നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തും. പടിഞ്ഞാറേനട ഭക്തജന സമിതിയാണ് ഈ വർഷവും പതിവ് പോലെ വലിയ വിളക്ക് നടത്തുന്നതെന്ന് പ്രസിഡന്റ് ആർ ശങ്കറും, സെക്രട്ടറി ടി.ദേവരാജും അറിയിച്ചു.

Advertisements

Hot Topics

Related Articles