വടകര നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉടമസ്ഥരില്ലാത്ത ബൈക്കുകൾ; ഇതുവരെ കണ്ടെത്തിയത് 10 എണ്ണം; കുട്ടികളുടെ  പങ്കും പരിശോധിക്കുന്നു; അന്വേഷണം ശക്തമാക്കി പൊലീസ്

കോഴിക്കോട്: കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥികളുടെ ബൈക്ക് മോഷണത്തിൽ ഞെട്ടി നാട്. മൂന്ന് ബൈക്കുകൾ കൂടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ മോഷ്ടിച്ച ബൈക്കുകൾ ആണോ എന്ന് ആളുകൾ പരിശോധിക്കുന്നുണ്ട്. ബൈക്ക് മോഷണത്തിൽ അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. കണ്ടെടുത്ത ബൈക്കുകളുടെ എണ്ണം 10 ആയിട്ടുണ്ട്. വാഹനത്തിന്‍റെ നമ്പർ മാറ്റിയും ചേസ് നമ്പർ മായ്ച്ചുമാണ് വാഹനങ്ങൾ ഉപയോഗിച്ചിരുന്നത്.  സംഭവത്തിൽ ലഹരിക്കടത്ത് സംഘത്തിന്‍റെ അടക്കം ബന്ധം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Advertisements

വാർത്ത പുറത്ത് വന്നതോടെയാണ് കൂടുതൽ ബൈക്കുകൾ വിദ്യാർഥികൾ ഉപേക്ഷിച്ചത്. വടകര നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ഉടമസ്ഥരില്ലാത്ത ബൈക്കുകൾ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. 10 ബൈക്കുകളാണ് ഇതുവരെ കണ്ടെടുത്തത്. 9,10 ക്ലാസ്സുകളിലായി പടിക്കുന്ന 5 വിദ്യാർത്ഥികളും പിടിയിലായി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിടികൂടുന്നത് വരെ രക്ഷിതാക്കളോ അധ്യാപകരോ കുട്ടികളുടെ മോഷണവും ബൈക്ക് ഉപയോഗവും അറിഞ്ഞിരുന്നില്ല. മറ്റു സ്കൂളുകൾ കേന്ദ്രീകരിച്ചു അന്വേഷണം ശക്തമാക്കാനാണ് പൊലീസ് തീരുമാനം. ജാഗ്രതാ സമിതികളും രൂപീകരിക്കും. 

Hot Topics

Related Articles