ഇന്ത്യൻ ഓവർസീസ് ബാങ്കധികാരികളുടെ തൊഴിലാളി വിരുദ്ധ ശിക്ഷാ നടപടികൾക്കെതിരെ ബാങ്ക് റീജണൽ ഓഫീസിന് മുന്നിൽ സി.ഐ.ടി.യു.വിൻ്റെയും ബി.ഇ.എഫ്.ഐ.യുടെയും നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ നടന്ന് വരികയാണ്. മാർച്ച് 17 തിങ്കളാഴ്ച മുതൽ ബാങ്കിൻ്റെ എറണാകുളം എം.ജി.റോഡ് ശാഖക്ക് മുന്നിലേക്കും പ്രക്ഷോഭം വ്യാപിപ്പിക്കും. ഒരു ദിവസം ശാഖ ഉപരോധിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
Advertisements
സമരത്തിന് ആധാരമായ വിഷയങ്ങളെക്കുറിച്ച്, 2025 മാർച്ച് 20 ന് രാവിലെ 9 ന് ഇന്ത്യൻ ഓവർസീവ് ബാങ്കധികാരികളുമായി
ചർച്ച നടക്കും. ബഹു. എറണാകുളം ജില്ലാ കളക്ടർ വിളിച്ചു കൂട്ടിയിരിക്കുന്ന ചർച്ചയിൽ സി.ഐ.ടി.യു., ബി.ഇ.എഫ്.ഐ. സംഘടനാ ഭാരവാഹികൾ പങ്കെടുക്കും.