കോട്ടയം : എ ഐ വൈ എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ്സ് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ മുൻ അംഗം, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു.
ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം മുൻ നിർത്തി യുവജനങ്ങളെ ലഹരി ഉപയോഗത്തിൽ നിന്ന് അകറ്റി നിർത്തുക എന്ന കാഴ്ചപ്പാടോട് കൂടിയാണ് എ ഐ വൈ എഫ് പരിപാടി സംഘടിപ്പിച്ചത്.




ജില്ലാ പ്രസിഡൻറ് കെ രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി ബി ബിനു, അസിസ്റ്റൻറ് സെക്രട്ടറി ജോൺ വി ജോസഫ്, എ ഐ ടി യു സി ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേം സാഗർ, മഹിളാ ഫെഡറേഷൻ ജില്ലാ പ്രസിഡൻറ് ലീനമ്മ ഉദയകുമാർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി കെ കൃഷ്ണൻ, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി അഖിൽ കെ യു, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി സന്തോഷ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.