കൂരോപ്പട : നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ സാക്ഷരതാ മിഷന്റെ പങ്ക് നിർണായകമാണെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പ്രസ്താവിച്ചു. ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ സർവ്വേ ഉദ്ഘാടനം കൂരോപ്പട പഞ്ചായത്തിലെ എരുത്തുപുഴയിൽ നിർവ്വഹിക്കുയായിരുന്നു എം.എൽ.എ. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി രതീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ്, സ്ഥിരം സമിതി അധ്യക്ഷ ആശാ ബിനു, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, സന്ധ്യാ സുരേഷ്, ഷീലാ ചെറിയാൻ, ബാബു വട്ടുകുന്നേൽ, പഞ്ചായത്ത് സെക്രട്ടറി എസ്. സുനിമോൾ, അസി. സെക്രട്ടറി സി.എൻ സിന്ധു, ലൈബ്രറി സെക്രട്ടറി റ്റി.ആർ സുകുമാരൻ നായർ , സാക്ഷരതാ പ്രേരക്മാരായ ഗീതാ സുരേന്ദ്രൻ, അജിതാ വി തുടങ്ങിയവർ പ്രസംഗിച്ചു.
നാടിന്റെ പുരോഗതിയിൽ സാക്ഷരതാ മിഷന്റെ പങ്ക് നിർണായകം : ചാണ്ടി ഉമ്മൻ
