ബിവറേജ് ഔട്ട്ലെറ്റ് ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ വിജയപുരം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ സായന ധർണ

വിജയപുരം: മാങ്ങാനത്തെയും പരിസരങ്ങളിലെയും നിരവധി കുടുംബങ്ങളെ മദ്യത്തിന്റെ ലഹരിയിൽ തളച്ചിടുന്ന സംസ്ഥാന സർക്കാരിന്റെ  വികലമായ മദ്യനയത്തിനെതിരെ വിജയപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന തുടർ സമരങ്ങളുടെ ഭാഗമായി സായാഹ്ന ധർണയും കോട്ടയം ബസേലിയോസ്  കോളേജ് കെ.എസ്.യു യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബും നടത്തി നിരവധി ആരാധനാലയങ്ങളും വിദ്യാലയങ്ങളും, ലഹരി വിമോചന കേന്ദ്രവും അഗതി മന്തിരവും ആശുപത്രിയിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന ഈ ഗ്രാമത്തിൽ തന്നെ ബിവറേജ് ഔട്ട്ലെറ്റ് ആരംഭിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ  നീക്കത്തിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ മിഥുൻ ജി തോമസിന്റെ നേതൃത്വത്തിൽ സായന ധർണ നടത്തി ഒരു നാടിനു മുഴുവൻ ഭീഷണിയാകുന്ന  ബിവറേജ് ഔട്ട്ലെറ്റിനെതിരെ ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സായന ധർണ കോൺഗ്രസ് ഡിസിസി സെക്രട്ടറി അഡ്വ:സിബി ചേനപ്പാടി ഉദ്ഘാടനം ചെയ്തു മദ്യവിരുദ്ധ സമരസമിതിയുടെ അധ്യക്ഷൻ പ്രൊഫസർ സി  മാമച്ചൻ മുഖ്യ പ്രഭാഷണം നടത്തി
Rev. ഫാ. മാത്യു വർക്കി ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സാം സൈമൺ, പഞ്ചായത്ത് മെമ്പർമാരായ ഷൈനി വര്‍ക്കി, സിസി ബോബി, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജു എം ചന്ദ്രൻ,  വെസ്റ്റ്‌  ബ്ലോക്ക് മഹിളാകോൺഗ്രസ് പ്രസിഡണ്ട് രശ്മി വിജയൻ,  കോൺഗ്രസ് നേതാക്കന്മാരായ രഞ്ജി ഡേവിഡ്, ഷിബു ഏഴേപുഞ്ചയിൽ, റോയ് ഇടയത്ര, സോളമൻ തോമസ്, സതീഷ് പാലത്താറ്റിൽ, തോമസ് സൈമൺ, ജിജോ പെരിഞ്ചേരി, കെ ജി മോഹനൻ, അശോകൻ, വിനോദ് വട്ടവേലി, വിനോദ് കുര്യൻ, മതമേലധ്യക്ഷന്മാർ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles