കോട്ടയം : കുമ്മനത്തെ പൂർണ്ണമായും ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കുമ്മനത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് കൊണ്ട് കുമ്മനം ലഹരി വിരുദ്ധ ജാഗ്രത സമിതി നിലവിൽ വന്നു. സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും, ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കും
Advertisements
കുമ്മനം ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെ പ്രവർത്തനം വിപുലമാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാനായി ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കുമ്മനം മടക്കണ്ട നേതാജി ഗ്രന്ഥശാലയിൽ വെച്ച് വിപുലമായ യോഗം ചേരുന്നതാണ്.