കോട്ടയം: കളമശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് കേസില്‍ കോട്ടയം സ്വദേശിയുടെ ബന്ധം അന്വേഷിച്ച് പോലീസ്. പോളിടെക്‌നിക്കില്‍ കഞ്ചാവ് പിടിച്ചതുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നതു ഞെട്ടിക്കുന്ന വിവരങ്ങളാണ്. പരിശോധന സമയത്ത് പിടിയിലായ ആകാശിനു വന്ന ഫോണ്‍ കോളിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
‘സേഫ് അല്ലെ’ എന്നായിരുന്നു ചോദ്യം. ഫോണ്‍ വന്നതു കോട്ടയം സ്വദേശിയായ വിദ്യാര്‍ഥിയുടെ ഫോണില്‍നിന്നാണ്. ഇതോടെയാണു വിദ്യാര്‍ഥിയുടെ പശ്ചാത്തലം സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി എറണാകളുത്തിനു സമാനമായി ലഹരി കോട്ടയത്തും എത്തുന്നുണ്ട്. എറണാകളും കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കിയതോടെ കോട്ടയത്ത് എത്തിച്ച ശേഷമാണു ലഹരിവസ്തുക്കള്‍ എറണാകളുത്തേക്ക് കൊണ്ടുപോയിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരം കണ്ണികളുടെ ഭാഗമാണോ വിദ്യാര്‍ഥിയെന്നുമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന സംശയം. കളമശേരിയിലെ വിവിധ ഇടങ്ങളിലേക്കു ഹോസ്റ്റലില്‍നിന്നു കഞ്ചാവ് വില്‍പ്പനക്ക് എത്തിച്ചുനല്‍കിയിരുന്നത്. പോലീസിന്റെ പരിശോധന ഉണ്ടാവില്ലെന്ന കണക്കുകൂട്ടലിലാണു ഹോസ്റ്റലില്‍ കഞ്ചാവ് സൂക്ഷിച്ചത്. അറസ്റ്റിലായ ആഷിക് കളമശ്ശേരിയിലെ പ്രധാന ലഹരി ഇടപാടുകാരനാണെന്നാണു വിവരം. കോളജിനു പുറത്തുള്ളവര്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തിയിട്ടുണ്ട്. ഹോളി ആഘോഷത്തിന് മുന്നോടിയായി കോളജില്‍ കൊണ്ടുവന്നത് നാലു പൊതി കഞ്ചാവാണ്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് പിടികൂടാനായത്. പൂര്‍വ വിദ്യാര്‍ഥികളായ 8 പേരുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.