കാറുകൾ കുട്ടിയിടിച്ച് അപകടം : റോഡിൽ രൂക്ഷമായ തർക്കം : പൊലീസ് എത്തിയപ്പോൾ പിടിച്ചെടുത്തത് കോടികൾ

മഞ്ചേശ്വരം: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ തർക്കത്തിനൊടുവില്‍ പൊലീസ് പിടിച്ചെടുത്തത് 25, 88000 രൂപ.ശനിയാഴ്ച്ച അർദ്ധ രാത്രിയോടെ മഞ്ചേശ്വരം ടൗണിലാണ് സംഭവമുണ്ടായത്. മംഗളൂരുവില്‍ നിന്ന് ഹൊസങ്കടിയിലേക്ക് പഴങ്ങള്‍ കൊണ്ടുവരികയായിരുന്ന കാറും യാത്രക്കാർ സഞ്ചരിച്ചിരുന്ന മറ്റൊരു കാറും തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. ഇതേത്തുടർന്ന് ഇരു വാഹനങ്ങളും റോഡിന് വശത്തേക്ക് വണ്ടി മാറ്റി നിർത്തി തർക്കം തുടർന്നു.

Advertisements

ഈ സമയത്ത് ഹൈവേ പട്രോളിങ്ങിനെത്തിയ എസ്.ഐ കെ.വി സുമേഷ് രാജിൻ്റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തില്‍ ഇടപെട്ടു. ഇതേത്തുടർന്ന് നടത്തിയ വാഹന പരിശോധനയില്‍ പഴം കയറ്റിയ കാറില്‍ നിന്നും പണം കണ്ടെത്തി. എന്നാല്‍ ഇത്രയും പണം കാറില്‍ സൂക്ഷിച്ചിരുന്നെങ്കിലും മതിയായ രേഖകള്‍ കയ്യിലുണ്ടായിരുന്നില്ല. ഇതോടെ 25, 88000 രൂപ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത തുക കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Hot Topics

Related Articles