ആലപ്പുഴയിൽ നിന്നും കാണാതായ കുട്ടിയെ വേഴപ്രായിൽ കണ്ടെത്തി; കണ്ടെത്തിയത് മണിക്കൂറുകൾക്കു ശേഷം; ആശ്വാസത്തിൽ നാട്

ആലപ്പുഴ: എടത്വയിൽ നിന്നും കാണാതായ ഒൻപതാം ക്ലാസുകാരനെ കണ്ടെത്തി. വേഴപ്രയിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. എടത്വ തായങ്കരി കൊടുപുന്ന പൊയ്ക്കാരംകളത്തിൽ ആന്റണിയുടെ മകൻ ജിസ് ടോം ആന്റണിയെ(14)യാണ് കാണാതായത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ജിസ് ടോം പള്ളിയിലേയ്‌ക്കെന്നു പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഉച്ചയായിട്ടും കാണാതെ വന്നതോടെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ കുട്ടിയെ വേഴപ്രായിൽ കണ്ടെത്തുകയായിരുന്നു. കുട്ടി എങ്ങിനെയാണ് ഇവിടെ എത്തിയതെന്നു കണ്ടെത്തിയിട്ടില്ല.

Advertisements

Hot Topics

Related Articles