വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്‌സ് യു പി സ്‌കൂളിൽ ഉപജില്ലാതല പഠനോത്സവം നടത്തി

പാലാ: വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്‌സ് യു പി സ്‌കൂളിൽ രാമപുരം ബി ആർ സി യോട് ചേർന്ന് ഉപജില്ല തലത്തിലുള്ള പഠനോത്സവം നടത്തുകയുണ്ടായി. അസിസ്റ്റൻറ് സ്‌കൂൾ മാനേജർ റവ :ഫാ:അജിൻ മണാങ്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം കുട്ടികളുടെ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ നിർവഹിക്കുകയും ചെയ്തു.

Advertisements

സമ്മേളനത്തിൽ രാമപുരം എ ഇ ഒ സജി കെ ബി മുഖ്യ പ്രഭാഷണം നടത്തുകയും ,ബി ആർ സി രാമപുരം ബി പി സി ജോഷി കുമാരൻ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡോണ എസ് എച്ച് ന്റെ നേതൃത്വത്തിൽ കുട്ടികളുടെ വർണ്ണ ശബളമായ പ്രോഗ്രാമുകൾ അരങ്ങേറുകയും വിഷയാടിസ്ഥാനത്തിൽ കുട്ടികളുടെ വിവിധ തരത്തിലുള്ള പഠന പ്രവർത്തനങ്ങളുടെ പ്രദർശനങ്ങൾ നടത്തുകയും ചെയ്തു.

Hot Topics

Related Articles