കോട്ടയം : തിരുവാർപ്പിലെ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് അലോഷി യുടെ ഗാനമേളയിൽ വിപ്ലവഗാനങ്ങൾ പാടാനും പാർട്ടിക്കൊടികൾ പ്രദർശിപ്പിക്കാനും പാടില്ല എന്നും ഇത്തരത്തിൽ എന്തെങ്കിലും ഉണ്ടായാൽ ബിജെപിയുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നു ബി ജെ പി അറിയിച്ചു. സമാധാനപരമായി ഉത്സവം നടത്താൻ വേണ്ട നടപടികൾ ദേവസത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം. തിരുവാർപ്പിലെ സമാധാന അന്തരീക്ഷം തകർക്കാൻ അലോഷിയെ അനുവദിക്കില്ലന്നും എന്നും ബിജെപി കുമരകം മണ്ഡലം പ്രസിഡണ്ട് അഭിലാഷ് ശ്രീനിവാസൻ ക്ഷേത്രത്തിലെ അഡ്ഹോക് കമ്മിറ്റി ചെയർമാനെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിച്ചു. ബിജെപി തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് വിനോദ് ടി എൻ മണ്ഡലം ജനറൽ സെക്രട്ടറി അരുൺകുമാർ പഞ്ചായത്ത് ഭാരവാഹികളായ ജോജോ കുര്യൻ,ബിജു കട്ടത്തറ,മനോജ് നെടുംതറ സനീഷ് ദാസ് തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു.
തിരുവാർപ്പിലെ ക്ഷേത്ര ഉത്സവം : ഗാനമേളയിൽ പാർട്ടി ഗാനവും പാർട്ടി കൊടിയും പാടില്ല :ബിജെപി പ്രതിഷേധം അറിയിച്ചു
