കവിയൂർ: അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനായായ ഫോക്കാന യുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട കവിയൂർ വൈ. എം. സി. എ മുൻ സെക്രട്ടറി ജോർജി വർഗീസ്, സ്റ്റേറ്റ് അത്‌ലറ്റിക്സ് മീറ്റ് അണ്ടർ 18 വിഭാഗം 400മീറ്റർ ഹാർഡിൽസ് രണ്ടാം സ്ഥാനം നേടിയ സനോകുര്യൻ, മികച്ച സ്പോർട്സ് പരിശീലകൻ അനീഷ് തോമസ് എന്നിവർക്ക് കവിയൂർ വൈ എം സി എ യുടെ നേതൃത്വത്തിൽ ജന്മനാട്ടിൽ സ്വീകരണം നൽകി. ജേക്കബ് മാത്യു വിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി ഉത്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വച്ചു നടന്ന ഫോക്കാനാ കൺവെൻഷന്റെ വിജയത്തിൽ ജോർജി വർഗീസ് ന്റെ നേതൃത്വം വലിയ പങ്കുവഹിച്ചുവെന്നും കൂടുതൽ ഉയരത്തിൽ എത്തുവാൻ ജോർജ് വർഗീസിനു കഴിയട്ടെ എന്നും മുൻ എംഎൽഎ ആശംസിച്ചു. സനോകുര്യ നെയും അനീഷ് തോമസിനെയും തദവസരത്തിൽ ആദരിച്ചു. ജില്ലാപഞ്ചയാത്ത് അംഗം സി കെ ലതാകുമാരി മുഖ്യപ്രഭാഷണം നടത്തി. ജോയിസാം വറുഗീസ്, റെജിപോൾ, ലിജു മാത്യു, കെ സി മാത്യു, മാത്യു വർഗീസ് എന്നിവർ സംസാരിച്ചു.