സിനിമാ അനുഭവങ്ങൾ പങ്കുവെച്ച”കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’ ക്ക് തിരശ്ശീല വീണു

കോട്ടയം : അക്ഷര നഗരിയിലെ സിനിമാപൂരത്തിന് തിരശ്ശീല വീണു. അനശ്വര തിയറ്ററിൽ നടക്കുന്ന “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’യ്ക്കാണ് സമാപനം ആയത്. സിനിമകൾ കാണാനും അത്‌ ചർച്ച ചെയ്യാനും സിനിമയെ കൂടുതൽ മനസിലാക്കാ നും അറിയാനുള്ള അവസരം കൂടിയായി മാറി ചലചിത്രമേള.
യുവാക്കൾക്ക് പ്രാധാന്യം നൽകിയ ചലചിത്ര മേളയിൽ യുവാക്കൾക്കും പ്രാധാന്യം നൽകി എന്നതും ശ്രദ്ധേയം. യുവക്കൾക്ക് പ്രജോദനമാകുന്ന തലത്തിലുള്ള ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിച്ചു.
അഞ്ച്‌ ഓസ്‌കാർ അവാർഡുകൾ നേടിയ “അ നോറ’ ആയിരുന്നു ഉദ്ഘാടന ചിത്രം.

Advertisements

ജില്ലയു ടെ പുറത്ത്‌ നിന്നുമുള്ള സിനിമാ പ്രവർത്തകരും സിനിമാ പ്രേമി കളും ചലചിത്രമേളയിൽ എത്തിയത് മേളയെ കൂടുതൽ ജനകീയ മാക്കി. ചല ച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ്‌ ചലചിത്രമേള നടന്നത്‌. 29 -ാമത്‌ ഐഎഫ്എഫ്കെയിൽ മത്സര, ലോകസിനിമ, ഇന്ത്യൻ, മലയാള സിനിമ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുകയും ചെ യ്ത 25 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ”ഫെമിനിച്ചി ഫാത്തിമ’ ആയിരുന്നു സമാപന ചിത്രം.
രാജ്യാന്തര ചലച്ചിത്ര മേളയിൽ “എം ടി’ , അരവിന്ദൻ എന്നിവരെ അനുസ്മരിച്ചു. ഇതിൻ്റെ ഭാഗമായി ഇവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം
മലയാള സിനിയിൽ
കോട്ടയത്തിൻ്റെ കൈ ഒപ്പ് ചാർത്തിയവർക്ക് ആദരം.”കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിലാണ് കോട്ടയത്തുകാരായ സിനിമ പ്രവർത്തകരെയും മറ്റ് കലാകാരൻമാരെയും ആദരിച്ചത്.
പ്രേം പ്രകാശ് (നടൻ, നിർമ്മാതാവ് )
കലാ രത്ന ആർട്ടിസ്റ്റ് സുജാതൻ
തിരുവീഴാ ജയശങ്കർ (നാഗ സ്വര വിദ്വാൻ )
മോനി കാരാപ്പുഴ (കലാ സംവിധായകൻ )
എം എം ബാലചന്ദ്രൻ (ചലച്ചിത്ര പ്രസിദ്ധീകരണ എഡിറ്റർ )
വി എ ശിവദാസ് (ചലച്ചിത്ര പത്രപ്രവർത്തകൻ )
കെ രഘുനാഥൻ നായർ (നാടക നടൻ ) ,
രാജേന്ദ്രപ്രസാദ് (ജപ്പാൻ മോഹനൻ )
എ ആർ കെ കർത്ത (ഇരുവരും കോട്ടയം ഫിലിം സൊസൈറ്റി ആദ്യ കാല പ്രവർത്തകർ ) എന്നിവരെയാണ് ആദരിച്ചത്.

Hot Topics

Related Articles