കോട്ടയം വൈക്കം പടിഞ്ഞാറേ നടയിലെ ഹോട്ടൽ ഉമാമിയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ : പ്രതിഷേധവുമായി ഡി വൈ എഫ് ഐ

വൈക്കം: വൈക്കം പടിഞ്ഞാറേനടയിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയിൽ നിന്നും അൽ ഫാം കഴിച്ച അഞ്ച്പേർക്ക് ഛർദിയും വയറിളക്കവും ഉണ്ടായതായി പരാതി. കഴിഞ്ഞ 15ന് രാത്രി പടിഞ്ഞാറെനടയിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച ഉദയനാപുരം സ്വദേശികളാണ് അസുഖബാധിതരായി വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയത്. ഇവരുടെ പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. ഭക്ഷണശാലയിൽ നിന്നെടുത്ത ഭക്ഷണത്തിൻ്റെ സാമ്പിൾ വിശദമായ പരിശോധനയ്ക്കു തിരുവനന്തപുരത്തെ ഗവൺമെന്റ് അനലിസ്റ്റ് ലബോറട്ടറിയിലേക്ക് അയച്ചു. പരിശോധന ഫലം വന്നശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഫുഡ് ഇൻസ്പെക്ടർ നീതു രവികുമാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വൈക്കം നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Advertisements

Hot Topics

Related Articles