സഹകരണ അംഗസമാശ്വാസ നിധിധനസഹായ വിതരണം ആറാം ഘട്ടംജില്ലാതല ഉദ്ഘാടനം മാർച്ച് 21 വെള്ളിയാഴ്ച മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും : 405 ഗുണഭോക്താക്കൾക്ക് 91,30,000 രുപ ധന സഹായം

കോട്ടയം : സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗസമാശ്വാസ നിധി ആറാം ഘട്ട ധനസഹായ വിതരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.00 ന് സഹകരണ – ദേവസ്വം – തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവ്വഹിക്കും.

Advertisements

ഏറ്റുമാനൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ എം രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിക്കുന്നതും ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സ്‌സൺ ലൗലി ജോർജ്ജ് പടികര മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഹകരണ സംഘങ്ങളിലെ അംഗങ്ങളില്‍ ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്കും, ശസ്ത്രക്രിയകള്‍ക്ക് വിധേയരായവര്‍ക്കും, വാഹനാപകടത്തില്‍പ്പെട്ട് ശയ്യാവലംബരായവര്‍ക്കും, മാതാപിതാക്കള്‍ മരിച്ചുപോയ സാഹചര്യത്തില്‍ അവര്‍ എടുത്ത വായ്പയ്ക്ക് ബാധ്യതപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും ധനസഹായം നല്‍കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് അംഗ സമാശ്വാസ നിധി.

ഈ സർക്കാർ അധികാരത്തിൽ എത്തിയശേഷം അംഗ സമാശ്വാസ നിധിപദ്ധതി അനുസരിച്ച് കോട്ടയം ജില്ലയിൽ അഞ്ചുഘട്ടങ്ങളിലായി 4,067 അപേക്ഷകർക്ക് 8,53,85,000/- (എട്ട് കോടി അൻപത്തിമൂന്ന് ലക്ഷത്തി എൺപത്തി അയ്യായിരം )രൂപയാണ് വിതരണം ചെയ്തത്. അംഗ സമാശ്വാസ നിധിയുടെ ആറാം ഗഡുവായി കോട്ടയം ജില്ലയിൽ ഇത്തവണ 405 ഗുണഭോക്താക്കൾക്കായി 78 സംഘങ്ങളിലൂടെ 91,30,000/-( തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി മൂപ്പതിനായിരം) രുപയാണ് ധനസഹായമായി ഇന്ന് വിതരണം ചെയ്യുന്നത്.

ചടങ്ങിൽ കെ. എൻ. വേണുഗോപാൽ (വൈസ് പ്രസിഡന്റ് ഡി സി എച്ച് കോട്ടയം), അഡ്വ. പി.സതീഷ് ചന്ദ്രൻ നായർ (ചെയർമാൻ, സർക്കിൾ സഹകരണ യൂണിയൻ കാഞ്ഞിരപ്പള്ളി), ജോൺസൺ പുളിക്കീൽ (ചെയർമാൻ, സർക്കിൾ സഹകരണ യൂണിയൻ മീനച്ചിൽ), പി. ഹരിദാസ് (ചെയർമാൻ, സർക്കിൾ സഹകരണ യൂണിയൻ വൈക്കം), അഡ്വ. ബെജു കെ. ചെറിയാൻ (ചെയർമാൻ, സർക്കിൾ സഹകരണ യൂണിയൻ ചങ്ങനാശ്ശേരി), ഇ. എസ്. ബിജു (ഡയറക്ടർ, കോട്ടയം സഹകരണ അർബൻ ബാങ്ക്), ജയമ്മ പോള്‍ (സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍, കോട്ടയം), പി.വി.പ്രദീപ് (പ്രസിഡന്റ്, പേരൂര്‍ വില്ലേജ് സര്‍വ്വീസ് സഹകരണ ബാങ്ക്), ബിജു ജോസഫ് കൂമ്പിക്കന്‍ (പ്രസിഡന്റ്, ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്), ജോറോയി പൊന്നാറ്റിന്‍ (പ്രസിഡന്റ്, അതിരമ്പുഴ റീജിയണല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്) എന്നിവർ ആശംസകൾ അർപ്പിക്കും യോഗത്തിൽ ജോയിന്റ് രജിസ്ട്രാർ (ജനറൽ,കോട്ടയം) കെ വി സുധീർ സ്വാഗതവും, സജിനികുമാരി എ.കെ. [അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ്)], കോട്ടയം നന്ദിയും പറയും.

Hot Topics

Related Articles