തിരുവല്ലയിൽ നിന്നും
ജാഗ്രതാ ന്യൂസ്
തിരുവല്ല: പെരിങ്ങരയിൽ വീടിനു സമീപത്ത് അർദ്ധരാത്രിയിൽ എത്തിയ മൂർഖനെ കൂട്ടിലാക്കി സ്‌നേക്ക് റസ്‌ക്യൂവർ പ്രജീഷ് ചക്കുളം. തിരുവല്ലയിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെ എത്തിയ മൂർഖനെയാണ് പ്രജീഷ് വലയിലാക്കിയത്. മൂർഖൻ കൂട്ടിലായതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് അറുതിയായത്.
തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മുൻ പെരിങ്ങര ഗ്രാമപഞ്ചായത്ത് അംഗവും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സിബി അറിയിച്ചതിനെ തുടർന്നാണ് പ്രജീഷ് ചക്കുളം ഇവിടെ എത്തുന്നത്. പെരിങ്ങളം സ്വദേശിയായ പെരിങ്ങര നെടുംത്തറയിൽ ടി.സി രവിയുടെ വീടിനു സമീപത്തെ പുരയിടത്തിലാണ് മൂർഖനെ കണ്ടെത്തിയത്. തുടർന്നു, സ്ഥലത്ത് എത്തിയ പ്രജീഷ് ചക്കുളം മൂർഖനെ കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീടിനു സമീപത്ത് കണ്ടെത്തിയ തടിക്കൂട്ടത്തിന് ഇടയിലായിരുന്നു മൂർഖൻ ഇരുന്നിരുന്നത്. തുടർന്ന്, പ്രജീഷ് സാഹസികമായി പാമ്പിനെ പിടികൂടി കൂട്ടിലാക്കി. ഇവിടെ കൂടി നിന്ന ആളുകൾക്ക് യാതൊരു ആശങ്കകൾക്കും ഇടയാക്കാതെയാണ് പാമ്പിനെ പിടികൂടിയത്. മൂർഖൻ പാമ്പിനെ റാന്നി ഫോറസ്റ്റ് ഓഫീസർമാർക്ക് കൈമാറുമെന്നു പ്രജീഷ് ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.