ബിപി നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ഈ അടുത്ത കാലത്തായി ആളുകളിൽ വളരെയധികം കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമാണ് രക്തസമ്മർദ്ദം. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ ശൈലിയുമൊക്കെ ബിപി കൂടാനുള്ള പ്രധാന കാരണങ്ങളിൽ ചിലതാണ്. ബിപിയെ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം. 

Advertisements

ബിപി നിയന്ത്രിക്കാൻ ശരിയായ ഭക്ഷണരീതി പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണത്തിൽ ആവശ്യത്തിന് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രമിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശരിയായ ശരീരഭാരം നിലനിർത്താൻ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. ശരീരഭാരം കൂടുന്നത് ഹൃദ്രോഗം പോലെയുള്ളവയിലേക്ക് നയിക്കാം. മാത്രമല്ല ഇത് ബിപി കൂട്ടാനും കാരണമാകും.

ഭക്ഷണത്തിൽ അമിതമായ ഉപ്പ ്ഉപയോഗിക്കുന്നവർ അത് കുറയ്ക്കാൻ ശ്രമിക്കുക. സോഡിയം കൂടുന്നത് ബിപി കൂടാനുള്ള പ്രധാന കാരണമാണ്.

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുപോലെ ബിപി നിയന്ത്രിക്കാനും ഇത് സഹായിക്കും. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുക.

വ്യായാമം ചെയ്യുന്നത് നല്ല ആരോഗ്യത്തോടിരിക്കാൻ സഹായിക്കും. ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി മാറ്റി വയ്ക്കുക. അല്ലെങ്കിൽ ആഴ്ചയിൽ മൂന്ന് ദിവസം എങ്കിലും വ്യായാമം ചെയ്യുക. വ്യായാമം ചെയ്യുന്നത് ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ നല്ലതാണ്.

പുകവലി ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് പല തരത്തിലുള്ള രോഗങ്ങൾക്കും കാരണമാകും. അമിതമായി പുകവലിക്കുന്നവർക്ക് രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

Hot Topics

Related Articles