ഇറുമ്പയം സെൻ്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണതിരുനാളിന് കൊടിയേറി

വെള്ളൂർ : ഇറുമ്പയം സെൻ്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണതിരുനാളിന് കൊടിയേറി. ഫാ. ജോസഫ് വട്ടോലിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറിയത്. വികാരി ഫാ.അലക്സ് മേക്കാൻതുരുത്തിൽ സഹകാർമ്മികത്വം വഹിച്ചു.

Advertisements

കൈക്കാരൻമാരായ ജിമ്മിനടുപ്പറമ്പിൽ, മാത്യു മുപ്പനത്ത് എന്നിവർ നേതൃത്വം നൽകി. നാളെ 22 -3 വൈകുന്നേരം അഞ്ചിന് രൂപം എഴുന്നള്ളിക്കൽ, തുടർന്ന് വിശുദ്ധ കുർബാന ഫാ.വർഗീസ് പാലാട്ടി, തുടർന്ന് വചന സന്ദേശം റവ. ഡോ.ബെന്നിജോൺ മാരാംപറമ്പിൽ. തുടർന്ന് പ്രദക്ഷിണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുനാൾ ദിനമായ 23ന് രാവിലെ 10ന് തിരുനാൾ കുർബാന, തുടർന്ന് വചന സന്ദേശംമോൺ റവ. ഫാ. ആൻ്റണി നരികുളം ,തുടർന്ന് പ്രദക്ഷിണം. തുടർന്ന് ഊട്ടുനേർച്ച. 24ന് മരിച്ചവരുടെ ഓർമ്മ ദിനം. വൈകുന്നേരം അഞ്ചിന്സിമിത്തേരി സന്ദർശനം. തുടർന്ന് മരിച്ചവർക്കായി റാസ കുർബാന ഫാ. ആൻസൺ നടുപ്പറമ്പിൽ.

Hot Topics

Related Articles