എംജി സർവകലാശാലയിലെ ഗവേഷകർക്ക് രണ്ട് വർഷമായി ഫെല്ലോഷിപ്പ് ഇല്ലന്ന് പരാതി : കുടിശികയും നൽകിയില്ലന്ന് പരാതി

കോട്ടയം : എംജി സർവകലാശാലയിലെ ഗവേഷകർക്ക് രണ്ട് വർഷമായി ഫെല്ലോഷിപ്പ് ഇല്ലന്ന് പരാതി. 2022 അഡ്മിഷൻ ഗവേഷകർക്ക് 25 മാസമായും 2023 അഡ്മിഷൻ ഗവേഷകർക്ക് 14 മാസമായും ഫെല്ലോഷിപ്പ് ലഭിച്ചിട്ടില്ലന്നാണ് പരാതി. കൂടാതെ പല വർഷങ്ങളിൽ അഡ്മിഷൻ എടുത്ത ഗവേഷകർക്ക് കുടിശ്ശികയും നിലനിൽക്കുന്നതായും ഗവേഷകർ പറയുന്നു.

Advertisements

പിജി എൻട്രൻസ് നിർത്തലാക്കനുള്ള തീരുമാനം തെറ്റാണെന്നാണ് ആരോപണം. പി എച്ച് ഡി പ്രവേശനത്തിൽ എസ് സി എസ് ടി സംവരണം നടപ്പിലാക്കുന്നത് 2023ൽ മാത്രമാണ്. ഒരു അദ്ധ്യാപകർ 3 വർഷം സീറ്റ് ഒഴിച്ചിട്ടതിന് ശേഷവും ആള് വന്നില്ലെങ്കിൽ മാത്രമായിരുന്നു സീറ്റ് മാറ്റി നൽകുവാൻ സാധിക്കുക. എന്നാൽ, ഇനി മുതൽ രണ്ട് വർഷം മാത്രം സീറ്റ് ഒഴിച്ചിട്ടാൽ മതി എന്ന് നിലപാട് സർവകലാശാല അധികൃതർ കൈക്കൊണ്ടത് പ്രതിഷേധാത്മകമാണെന്നും ഗവേഷകർ പറയുന്നു. മതിയായ ഹോസ്റ്റൽ സൗകര്യങ്ങൾ ഇല്ലാതെ വിദ്യാർഥികൾ 6ഉം 7ഉം പേര് ഒരു മുറിയിൽ കഴിയുന്നതായും ഗവേഷകർ പറയുന്നു. ലൈബ്രറി സമയം 24 മണിക്കൂർ ആക്കണമെന്നും ആവശ്യമുണ്ട്.

Hot Topics

Related Articles