ബാങ്കിംഗ് മേഖലയിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക : ബി.ടി.ഇ.എഫ്; കെ വി ജോർജ് പ്രസിഡൻ്റ് : കെ എസ് രവീന്ദ്രൻ ജനറൽ സെക്രട്ടറി

കോട്ടയം : ബാങ്കിംഗ് മേഖലയിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കോട്ടയത്ത് നടന്ന ബി.ടി.ഇ.എഫ് മൂന്നാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

Advertisements

സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി. ആർ. രഘുനാഥൻ മൂന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ ജാതിയുടെയും, മതത്തിൻ്റെയും പേര് പറഞ്ഞ് തൊഴിലാളി വർഗ്ഗത്തിൻ്റെ ശക്തിയെ വിഘടിപ്പിക്കുന്ന സാമൂഹ്യ വിപത്ത്കൾ ക്കെതിരെ തൊഴിലാളികൾ ഒന്നിക്കണമെന്ന് അദ്ദ്ദേഹം പറഞ്ഞു. വികസന കാര്യത്തിൽ കേരളം ലോകം രാജ്യങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ടി.ഇ.എഫ് സംസ്ഥാന പ്രസിഡൻ്റ് കെ.വി. ജോർജ് അദ്ധ്യക്ഷത വഹിത യോഗത്തിൽ സ്വാഗതസംഘം വൈസ് ചെയർമാൻ എം.കെ. പ്രഭാകരൻ സ്വാഗതവും തുഷാര എസ്. നായർ നന്ദിയും പ്രകാശിപ്പിച്ചു ബാങ്ക് സ്വകാര്യവത്ക്കരണ നീക്കം ഉപേക്ഷിക്കുക. ബാങ്ക് താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, അതുവരെ മെച്ചപ്പെട്ട വേതനം നൽകുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാങ്കിങ്ങ് മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക. ബാങ്ക്ക ളിലെ താൽക്കാലിക ജീവനക്കാരുടെ സേവന വ്യവസ്ഥകൾ നിർവചിക്കുക. തുടങ്ങിയ
പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ബി.ടി.ഇ.എഫ് സംസ്ഥാന സെക്രട്ടറി കെ.എസ്.രവീന്ദ്രൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സി.എം. ഖാദർ കുട്ടി അവതരിപ്പിച്ച കണക്കും സമ്മേളനം അംഗീകരിച്ചു.

സമ്മേളനം സംസ്ഥാന പ്രസിഡൻ്റായി കെ.വി. ജോർജിനേയും, ജനറൽ സെക്രട്ടറിയായി കെ.എസ്. രവീന്ദ്രനേയും ട്രഷററായി സി.എം. ഖാദർ കുട്ടിയേയും പതിനഞ്ചംഗ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

Hot Topics

Related Articles