പൂഞ്ഞാർ സഹകരണബാങ്ക് ഭരണസമിതിയെയും സെക്രട്ടറി ചാൾസ് ആന്റണിയെയും പിരിച്ചുവിട്ടത് റദ്ദ് ചെയ്ത‌്‌ ഹൈക്കോടതി:

ഈരാറ്റുപേട്ട :
2018 ഡിസംബർ മാസത്തിൽ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കേ പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയെ എല്ലാ നിയമങ്ങളും ലംഘിച്ച് പിരിച്ച് വിട്ട് അഡ്‌മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ കോട്ടയം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ നടപടിയും തുടർന്ന് 2019 മെയ് മാസം 31-ാം തീയതി റിട്ടയർ ചെയ്ത സെക്രട്ടറി ചാൾസ് ആൻ്റണിയെ 2019 ജൂൺ മാസം 3-ാം തീയതി 31.05.2019 തീയതി വെച്ച്, നിലവിൽ പാലിക്കേണ്ട നടപടിക്രമങ്ങളും നിയമങ്ങളും ലംഘിച്ച് പിരിച്ച് വിട്ട അഡ്മ‌ിനിസ്ട്രേറ്ററുടെ നടപടിയും കേരള ഹൈക്കോടതി റദ്ദു ചെയ്‌ത് ജസ്റ്റീസ് ഹരിശങ്കർ വി. മേനോൻ ഉത്തരവായി.

Advertisements

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രമുഖ സഹകരണബാങ്കായ പൂഞ്ഞാർ സർവ്വീസ് സഹകരണബാങ്ക് 2008 മുതൽ ഭരണം നടത്തിയിരുന്നത് അന്നത്തെ ജനപക്ഷം, കോൺഗ്രസ്, കേരള കോൺഗ്രസ്(എം) മുന്നണിയായിരുന്നു. 2008-ൽ വന്ന ഭരണസമിതി നഷ്ടത്തിൽ ആയിരുന്ന ബാങ്കിനെ ലാഭത്തിൽ ആക്കി 25% ലാഭവിഹിതം നൽകി വന്നിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള കോ-ഓപ്പറേറ്റീവ് എംപ്ലായീസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയും സഹകരണ പെൻഷൻ ബോർഡിലെ ജീവനക്കാരുടെ പ്രതിനിധിയും ആയിരുന്നു ചാൾസ് ആന്റണി. ഹർജിക്കാർക്ക് വേണ്ടി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ അഡ്വ. ജോർജ് പൂന്തോട്ടം, അഡ്വ. പി.വി. ബേബി എന്നിവർ ഹാജരായി.

Hot Topics

Related Articles