സഹകരണ ബാങ്കുകൾക്ക് ഏർപ്പെടുത്തിയ സേവന നികുതി പിൻവലിക്കണം: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം : സഹകരണ ബാങ്കുകൾക്ക് അംഗങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് ഏർപ്പെടുത്തിയ സേവന നികുതി പിൻവലിക്കണമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

Advertisements

ലോക്സഭയിൽ
ധനകാര്യ ബിൽ 2025ൻ്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളിലെ പ്രതിമാസ നിക്ഷേപം പോലെയുള്ള പദ്ധതികളുടെ സേവനങ്ങൾക്ക് 2017 മുതൽ മുൻകാല പ്രാബല്യത്തോടെ നികുതി ചുമത്താനുള്ള കേന്ദ്ര ഗവൺമെൻ്റ് തീരുമാനം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2021 ലെ ധനകാര്യനിയമത്തിൽ ചരക്ക് സേവന നിയമത്തിലെ സെക്ഷൻ 7(1)(aa)യിൽ ഭേദഗതി വരുത്തിക്കൊണ്ട് ക്ലബ്ബ്, അസോസിയേഷൻ തുടങ്ങിയ സ്ഥാപനങ്ങളും അതിലെ അംഗങ്ങളും രണ്ട് വ്യത്യസ്ത വ്യക്തികളാണെന്നുംഅതിനാൽ അവർ തമ്മിൽ നടക്കുന്ന ഇടപാടുകൾക്ക് നികുതി ഈടാക്കണമെന്ന തീരുമാനം കേന്ദ്ര ധനകാര്യ മന്ത്രാലയം എടുത്തത്. സഹകരണ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ക്ലബ്ബുകൾ പോലുള്ള പ്രസ്ഥാനങ്ങൾ അംഗങ്ങൾക്ക് നൽകുന്ന സേവനങ്ങൾ നികുതി ചുമത്താവുന്ന നടപടികളുടെ പരിധിയിൽ വരില്ല എന്ന ജി എസ് ടി നിയമത്തിൽ ഇങ്ങനെ ഒരു തീരുമാനം കേന്ദ്ര ധനകാര്യ മന്ത്രാലയം സ്വീകരിച്ചത്. സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ vs കൽക്കട്ട ക്ലബ്ബ് എന്ന കേസിൽ സുപ്രീം കോടതിയിൽ ഒരു കേസ് വന്നതിൻ്റെ പശ്ചാത്തലത്തിലാണ്.
ആ കേസിൽ കൃത്യമായി സുപ്രീം കോടതി ഒരു തീരുമാനം എടുത്തിരുന്നു. അതായത് ഒരു ക്ലബ്ബിലേയോ ഒരു സൊസൈറ്റിലേയോ അംഗങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് നികുതി ചുമത്താൻ പാടില്ല. ഇത് സഹകരണ സൊസൈറ്റികൾക്കും ബാധകമാണ് എന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു എങ്കിലും കേന്ദ്ര ഗവണ്മെന്റ് ക്ലബ്ബ് അസോസിയേഷൻ എന്നുള്ളത് അതിലെ അംഗങ്ങൾ രണ്ടും രണ്ടാണ് എന്നുള്ള കാരണം പറഞ്ഞ് അവർ തമ്മിലുള്ള ഇടപാടുകൾക്ക് നികുതി ചുമത്താൻ തീരുമാനിക്കുകയായിരുന്നു.
ഇത് വലീയ ഒരു ഭാരമാണ് സഹകരണ സംഘങ്ങളുടെ മേൽ വന്നിട്ടുള്ളത്. ഇത് പിൻവലിക്കണമെന്നുള്ളതായിരുന്നു സഹകരണപ്രസ്ഥാനങ്ങളുടെ പ്രധാന ആവശ്യം. വാസ്തവത്തിൽ ഇത് നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ366 29 എ പ്രകാരം ഇത് നിലനിൽക്കുന്നതല്ല. കാരണം സഹകരണ നിയമ ത്തിൻ്റെ കീഴിൽ വരുന്ന സ്ഥാപനങ്ങൾ അതിലെ അംഗങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് നികുതി ബാധകമല്ല. ഇതിന് ഘടകവിരുദ്ധമായ നിലപാടാണ് കേന്ദ്ര ഗവ ഫ്രാൻസിസ് ജോർജ് പറഞ്ഞു. വട, പഴം പൊരി, അട, കൊഴിക്കട്ട അടക്കമുള്ള പരമ്പരാഗത ഭക്ഷണസാധങ്ങൾഏർപ്പെടുത്തിയ 18 ശതമാനം നികുതി പിൻവലിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

അത് പോലെ കുടുംബശ്രീ സംഘങ്ങൾ ഉദ്പാദിപ്പിച്ച് ബേക്കറികളിലൂടെ വിതരണം ചെയ്യുന്ന നാടൻ വിഭവങ്ങളായ പഴംപൊരി, വട, അട, കൊഴുക്കട്ട, തുടങ്ങിയവക്ക് 18% ജി എസ് ടി ചുമത്തുകയാണ്. 24മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കാൻ കഴിയാത്ത ഇവക്ക് ഇൻപുട്ട് ടാക്സ് ലഭിക്കില്ല. എച്ച് എൻ എസ് കോഡുകൾ ഇല്ലാത്തത് മൂലം ഏറ്റവും ഉയർന്ന നിരക്കാണ് ചുമത്തുന്നത്. ഇത് കടുത്ത അനീതിയാണെന്നും ഏറ്റവും കുറഞ്ഞ നിരക്ക് മാത്രമേ ചുമത്താവു എന്നും ആവശ്യപ്പെട്ടു.

ബജറ്റ് ചർച്ചയിൽ ആവശ്യപ്പെട്ട ജാക്ക് ഫ്രൂട്ട് ബോർഡ്‌ രൂപീകരിക്ക ണമെന്ന് ആവശ്യം വീണ്ടും ഉന്നയിച്ചു. ചക്ക മികച്ച ഭക്ഷ്യ വസ്തുവാണ്. യൂനാനി, ആയുർവേദ ചികിത്സയിൽ ആരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന മാംസ്യം, ജീവകം,ധാതു എന്നിവയിൽ സമ്പുഷ്ടം പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോസ്‌ഫെറസ് എന്നിവ അടങ്ങിയത് എന്ന് അമേരിക്കയിലെ ക്ളീവലാൽഡ് യൂണിവേഴ്സിറ്റിയും ആപ്പിളിനെക്കാളും മാമ്പഴത്തേക്കാളും പോഷക സമൃദ്ധം എന്ന് ഡ്യൂക്ക് യൂണിവേഴ്സിറ്റിയും അഭിപ്രായപ്പെട്ടിരിക്കുന്നു. രാജ്യത്ത് കേരളം പോലെ സമൃധമായി വിവിധ ഇനം ചക്ക ഉദ്പാദിപ്പിക്കാൻ കഴിയുന്ന മേഖലകളിൽ കൃഷി വ്യാപിപ്പിക്കാനും സംസ്‍കരണം, വിപണനം, കയറ്റുമതി എന്നിവയ്ക്കുമായി ബോർഡ് സ്ഥാപിക്കണമെന്ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു.

Hot Topics

Related Articles