ആശാവർക്കർമാരുടെ സമരത്തിന് പിൻതുണ : കടുവാക്കുളത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി

കോട്ടയം : കഴിഞ്ഞ ഒന്നര മാസക്കാലമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാർ അംഗനവാടി ജീവനക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെപിസിസിയുടെ നിർദ്ദേശാനുസരണം കേരളത്തിലെ മുഴുവൻ മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സമരം നടത്തി. കടുവാക്കുളത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റ് സിബി ജോൺ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് ജയൻ ബി മഠം യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Advertisements

കൂടിയ പ്രതിഷേധ സമരത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആനി മാമൻ, ബ്ലോക്ക് ജനറൽസെക്രട്ടറി തമ്പാൻ കുര്യൻ വർഗീസ്, ജനപ്രതിനിധികളായ മഞ്ജു രാജേഷ്, മിനി ഇട്ടിക്കുഞ്ഞ്, മുൻ ജനപ്രതികളായ
റ്റി റ്റി ബിജു, ജോർജുകുട്ടി, ഉദയകുമാർ. അജി വർഗീസ്, ചെറിയാൻ ആശാരി പറമ്പിൽ, തങ്കച്ചൻ ചെറിയമഠം. തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles