മോട്ടോർ വാഹന വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ: ഇതുവരെ നികുതിയടച്ചത് 35,369,661 രൂപ: പദ്ധതി മാർച്ച് 31 വരെ

കോട്ടയം: ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ 554 വാഹനങ്ങൾ നികുതി ഇളവ് നേടിയതായി ജില്ലാ റീജണൽ ട്രാൻസ്‌പോർട് ഓഫീസർ കെ. അജിത് കുമാർ അറിയിച്ചു. മാർച്ച് 26 വരെ ഇതുവഴി 35,369,661 രൂപ സർക്കാരിലേക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. മാർച്ച് 30, 31 തീയതികളിൽ ജില്ലാ ആർ.ടി. ഓഫീസിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്കായി പ്രത്യേക കൗണ്ടർ പ്രവർത്തിക്കും.
റവന്യൂ റിക്കവറി നേരിടുന്നവ, കാലപ്പഴക്കം കൊണ്ട് ഉപയോഗ ശൂന്യമായി നാല് വർഷത്തിലധികമായി നികുതി അടയ്ക്കാത്തവ, വർഷങ്ങളായി ഉടമസ്ഥാവകാശം കൈമാറാത്ത വാഹനങ്ങൾ എന്നിവ റിവന്യൂ റിക്കവറി പദ്ധതിയിലൂടെ ഭാവിയിലെ നികുതി ബാധ്യതയിൽ നിന്നും റവന്യു റിക്കവറി നടപടികളിൽ നിന്നും ഒഴിവാക്കപ്പെടും. ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 70 ശതമാനവും സ്വകാര്യ വാഹനങ്ങൾക്ക് 60 ശതമാനവുമാണ് നികുതിയിളവ് ലഭിക്കുന്നത്.
റവന്യൂ റിക്കവറി പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള വാഹനങ്ങളുടെ വിശദ വിവരങ്ങൾ ജില്ലാ റീജണൽ ട്രാൻസ്‌പോർട് ഓഫീസ് കൗണ്ടറിൽനിന്ന് ലഭിക്കും. വാഹന ഉടമകൾ ഈ സൗജന്യ നിരക്കിലുള്ള നികുതി ഇളവ് പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.

Advertisements

Hot Topics

Related Articles