പനച്ചിക്കാട്: പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന സിപിഎം നീക്കത്തിന് എതിരെ പ്രതിഷേധവുമായി കോൺഗ്രസ്. പ്രതിഷേധത്തിന്റെ ഭാഗമായി മാർച്ച് 28 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം ചേരും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി മുഖ്യപ്രഭാഷണം നടത്തും.
Advertisements