അവയദാന ആംബുലൻസ് : കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിന്നും വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് : ദയവായി വഴിയൊരുക്കുക

കോട്ടയം : കാരിത്താസ് ആശുപത്രിയിൽ നിന്ന് അവയവവുമായി ആംബുലൻസ് കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് ഉടൻ യാത്രതിരിക്കും. ദയവായി വഴിയൊരുക്കി സഹായിക്കണം. റോഡപകടത്തിൽ ജീവൻ നഷ്ടമായ പത്തൊൻപതുകാരൻ്റെ കരളാണ് 50 വയസ്സുകാരനിൽ ലേക്‌ഷോറിൽ നടക്കുന്ന ശസ്ത്രക്രിയയിൽ മാറ്റി വയ്ക്കുന്നത്. ആംബുലൻസ് 11 മണിയോട് കൂടി കാരിത്താസ് ഹോസ്പിറ്റലിൽ നിന്നും യാത്ര തുടങ്ങും. ഏറ്റുമാനൂർ, കടുത്തുരുത്തി, തലയോലപ്പറമ്പ് വഴിയാണ് ലേക്‌ഷോറിലേക്ക് എത്തുന്നത്. ദയവായി റോഡിൽ തിരക്ക് ഒഴിവാക്കി ആംബുലൻസിന് വഴി നൽകി ഒരു ജീവൻ രക്ഷിക്കാൻ സഹകരിക്കുക.

Advertisements

Hot Topics

Related Articles