കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

കോട്ടയം : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഇഫ്താർ സംഗമം ഈരാറ്റുപേട്ടൻ നടക്കൽ കരുണ അഭയകേന്ദ്രത്തിൽ വച്ച് കേരള ഹോട്ടൽ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജി ജയപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ് മുഖ്യപ്രഭാഷണം നടത്തുകയും ഷെഫീഖ് തലപ്പള്ളി ഇഫ്താർ സന്ദേശം നൽകുകയും ചെയ്തു. ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, കരുണയുടെ ചെയർമാൻ ഹാറൂൺ മുൻ മുൻസിപ്പൽ ചെയർമാൻ വി എം സിറാജ്, കെഎം രാജ ടി സി അൻസാരി, ഷാഹുൽഹമീദ്, ബോബി തോമസ്, ബേബി ഓമ്പള്ളി, വേണുഗോപാലൻ നായർ,ആർസി നായർ തുടങ്ങിയവർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles