കോട്ടയം :ആശ പ്രവർത്തകർക്ക് 7000 രൂപ പ്രതിമാസ അധിക വേതനം നൽകാൻ ബിജെപി ഭരിക്കുന്ന പാലാ മുത്തോലി ഗ്രാമപഞ്ചായത്ത് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ജി ലിജിൻ ലാൽ അറിയിച്ചു. ഇത്തരമൊരു തീരുമാനമെടുത്ത പഞ്ചായത്ത് ഭരണസമിതിയെ അഭിനന്ദിക്കുന്നു.
Advertisements
സംസ്ഥാന സർക്കാർ ആശാ പ്രവർത്തകരോട് അവഗണനാപരമായ സമീപനമാണ് പുലർത്തുന്നത്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരത്തെ അധിക്ഷേപിക്കുന്ന നിലപാടാണ് സർക്കാരും ഭരണകക്ഷിയും സ്വീകരിക്കുന്നത്. സമൂഹത്തിൻറെ ആരോഗ്യ പടയാളികളായ പ്രവർത്തകർക്ക് ആശ്വാസം നൽകുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിൽ പ്രതിഫലിക്കുന്നത് നാടിൻറെ വികാരമാണ്. പ്രതിമാസം 7000 രൂപ അധികവേതനമായി നൽകാനുള്ള ഭരണസമിതി തീരുമാനം മാതൃകാപരമാണ്.