മാങ്ങാനം : സെൻറ് പീറ്റേഴ്സ് മാർത്തോമാ ഇടവകയുടെ ശതോത്തര കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്നേഹാർദ്രം എന്ന പ്രോജക്ടിലൂടെ മുണ്ടകപ്പാടം മന്ദിരം ആശുപത്രിക്ക് ഒരു ഡയാലിസിസ് യൂണിറ്റ് വാങ്ങി നൽകി.
Advertisements




മാർത്തോമ്മാ സഭയുടെ കോട്ടയം കൊച്ചി ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തീമത്തിയോസ് എപ്പിസ്കോപ്പാ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.റവ അജിൻ മാത്യു ,റവ.ജോൺ മത്തായി, റവ. ജോജി ഉമ്മൻ ഫിലിപ്പ് ഇടവക ട്രസ്റ്റിമാരായ ശ്രീ ജോൺ ഇ ജോൺ ഡോ.സുശീൽ സാമുവൽ എന്നിവർ ഇടവകയെ പ്രതിനിധീകരിച്ച് പ്രസംഗിച്ചു
മന്ദിരം സൊസൈറ്റി ചെയർമാൻ ജോർജ് വർഗീസ് സെക്രട്ടറി ജോർജ് വർക്കി ഡോ. നൈനാൻ ചെറിയാൻ മാത്യു എന്നിവരും ആശംസ അറിയിച്ചു .
മന്ദിരം ആശുപത്രി ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ഇടവക അംഗങ്ങളും ഹോസ്പിറ്റൽ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.