കോട്ടയം : കേരളത്തിന് പുറത്ത് ഫാഷിസത്തിനെതിരെ വിശാല സമരത്തെക്കുറിച്ച് നിരന്തരം ആവേശം കൊള്ളുന്നവരാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന സ്ത്രീകൾ മഴനനയാതിരിക്കാൻ കൈയ്യിൽ ഉയർത്തിപ്പിടിച്ച പടുതയ്ക്കെതിരെ പോലും കേസ്സെടുക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പരിഹസിച്ചു. സമരം ഒന്നര മാസം പിന്നിട്ടിട്ടും ആശാപ്രവർത്തകരുടെ മിനിമം ആവശ്യങ്ങളുടെ ന്യായയുക്തത മനസിലാക്കാനോ പരിഗണിക്കാനോ സർക്കാരിന് കഴിയാത്തത് തികച്ചും ജനാധിപത്യ വിരുദ്ധമായ ഈ ഫാഷിസ്റ്റ് സമീപനം മൂലമാണ്. ആശാ വർക്കേഴ്സിൻ്റെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന കോട്ടയം കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരം ചെയ്യുന്നതാര്, പിന്തുണയ്ക്കുന്നതാര് എന്നതല്ല, ഉന്നയിക്കപ്പെടുന്ന വിഷയങ്ങളെന്ത് എന്നതാണ് പ്രധാനം. അതു കൊണ്ടാണ് യു.ഡി. എഫ്. ആശമാരുടെ സമരത്തെ പിന്തുണയ്ക്കുന്നതും യു.ഡി. എഫ്.ഭരിക്കുന്ന പഞ്ചായത്തുകളിൽ ആശമാർക്ക് ഓണറേറിയം വർദ്ധിപ്പിക്കാൻ തീരുമാനമെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡൻ്റ് ജോർജ്ജ് മുല്ലക്കര അദ്ധ്യക്ഷത വഹിച്ചു.
ഡോ. സെലിൻ ഫിലിപ്പ്, വി. ജെ.ലാലി, സണ്ണി കപിക്കാട്, ജോയ് തോമസ് ആനി ത്തോട്ടം, എൻ കെ ബിജു , ബാബു കുട്ടൻചിറ, രാധ കെ.എസ്., രാജഗോപാൽ വാകത്താനം, ഐ.ആർ. സദാനന്ദൻ, പ്രവീൺ വി. ജയിംസ്, ഫാ. വി.എം. മാത്യു, പ്രൊഫ. സി. മാമ്മച്ചൻ , കെ. ജെ. ജോസഫ്, മിനി കെ. ഫിലിപ്പ്, ബിനു സചിവോത്തമപുരം തുടങ്ങിയവർ പ്രസംഗിച്ചു.