40-ാമത് കോട്ടയം ബൈബിൾ കൺവൻഷനും, തിരുശേഷിപ്പു പ്രതിഷ്ഠയും

കോട്ടയം : റൂബി ജൂബിലി വർഷത്തിൽ കോട്ടയം കാത്തലിക് മൂവ്മെൻ്റിൻ്റേയും (കെ സി എം ) കോട്ടയം കരിസ്‌മാറ്റിക് സോണിൻ്റേയും സംയുക്താഭിമുഖ്യത്തിൽ 2025 ഏപ്രിൽ 2 ബുധൻ മുതൽ 6 ഞായർ വരെ വൈകുന്നേരം 3 മുതൽ 9 വരെ കോട്ടയം നാഗമ്പടം സെന്റ് ആന്റണീസ് തിരുശേഷിപ്പു തീർത്ഥാടന കേന്ദ്രത്തിൽ ജറുസലേം ധ്യാനകേന്ദ്രത്തിലെ (തലോർ, തൃശ്ശൂർ) പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.ഡേവിസ് പട്ടത്ത് സി എം ഐ & ടീം നയിക്കുന്ന ബൈബിൾ കൺവെൻഷൻ നടത്തപ്പെടുകയാണ്. തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, വിജ യപുരം എന്നീ രൂപതകളിലെ കോട്ടയത്തും സമീപ പ്രദേശങ്ങളിലുമുളള ഇടവകകൾ ആശ്രമങ്ങൾ, സന്യസ്ഥ ഭവനങ്ങൾ, ധ്യാനകേന്ദ്രങ്ങൾ, ആതുരാലയങ്ങൾ, അഗതി മന്ദിര ങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ അഭിവന്ദ്യരായ 7 പിതാക്കന്മാർ രക്ഷാധി കാരികളായ ഒരു കൂട്ടായ്‌മയാണ് കെ സി എം.

Advertisements

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ 2025 വർഷം നമ്മുടെ കർത്താവായ ഈശോമിശി ഹായുടെ മനുഷ്യാവതാരത്തിൻ്റെ ജൂബിലി വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ “പ്രത്യാശയുടെ തീർത്ഥാടകർ” എന്നതാണ് ഈ വർഷത്തെ കൺവൻഷൻ വിഷയം. ജൂബിലി വത്സരം നമ്മുടെ വിശ്വാസത്തെ ഉജ്ജ്വലിപ്പിക്കുവാനും, പ്രത്യാശ നിറഞ്ഞ കുടും ബബന്ധങ്ങളെ രൂപപ്പെടുത്തുവാനും ശ്രമിക്കണമെന്നാണ് പരിശുദ്ധ പിതാവ് ആഗ്രഹിക്കു ന്നത്. “ഞാനാണ് വാതിൽ എന്നതിലൂടെ പ്രവേശിക്കുന്നവൻ രക്ഷ പ്രാപിക്കും”


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

(യോഹന്നാൻ 10:9) എന്ന ദൈവവചനത്തിൽ ആഴപ്പെട്ടുകൊണ്ട് രക്ഷയുടെ കവാടമായ ഈശോ മിശിഹായോടുള്ള കണ്ടുമുട്ടലിന്റെ അവസരമായി – യാഥാർത്ഥ്യവും വ്യക്തിപര വുമായുളള നമ്മുടെ ബൈബിൾ കൺവൻഷനെ കരുതുകയാണ്.

കൺവൻഷൻ ദിവസങ്ങളിൽ യുവജനങ്ങളുടേയും ദമ്പതിമാരുടേയും സന്യസ്‌തരു ടെയും വൈദികരുടേയും അതിഥി തൊഴിലാളികളുടേയും സംഗമങ്ങൾ സംഘടിപ്പിച്ചി ട്ടുണ്ട്. കൂടാതെ വിശുദ്ധിയിൽ വളരാൻ നന്മയിൽ ജീവിക്കാൻ പ്രചോദനമേകതക്കവിധം ആയിരത്തി അഞ്ഞൂറോളം വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഈ ദിവസങ്ങളിൽ വണക്ക ത്തിനായി കൺവൻഷൻദിനങ്ങളിൽ പ്രതിഷ്‌ഠിക്കുകയും ചെയ്യുന്നു.

Hot Topics

Related Articles