കോട്ടയം : വിപണിയിൽ കടച്ചക്കയുടെ വില കുത്തനെ ഉയർന്നിരിക്കുന്നു. കിലോയിക്ക് 135 രൂപാ വരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. നല്ല ഒരു കടപ്ളാവിൽ നിന്ന് നൂറു കിലോ വരെ വിളവ് ലഭിക്കാം. നിരവധി ആളുകൾ കടപ്ളാവ് കൃഷി യിലേക്ക് ഇറങ്ങിയിട്ടുണ്ട്. ഹൈബ്രിഡ് തൈകളും വിപണിയിൽ ലഭ്യമാണ്. പരിപാലന ചിലവും കുറവാണ്. എന്നാൽ വേനൽ മഴ ലഭിച്ചതോടെ കടച്ചക്കകൾ കൊഴിഞ്ഞു പോകുന്നത് വ്യാപകമാകുന്നുണ്ട്.
Advertisements
ഇത് കർഷകർക്ക് തിരിച്ചടി ആകുന്നുണ്ട്. മണ്ണ് പരിശോധന നടത്തി മൂലകങ്ങളുടെ കുറവ് പരിഹരിച്ചാൽ ഇതിൽ നിന്ന് രക്ഷപെടാൻ സാധിക്കും. കടപ്ളാവ് കൃഷിയിലേക്ക് കർഷകരെ ആകർഷിക്കാൻ ആവശൃമായ പ്രചാരണപരിപാടികൾ സ൦ഘടിപ്പിക്കുമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.