കോട്ടയം : കേന്ദ്ര സംസ്ഥാന സർക്കാരുകൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവ് പിൻവലിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാർ 50 ദിവസമായിട്ടും ആശാ വർക്കേഴ്സിനെ മന്ത്രിമാർ കളിയാക്കുകയാണ്. സ്ത്രീകളോടുള്ള വഞ്ചനയാണ് സർക്കാർ കാണിക്കുന്നത്.
ലഹരി മാഫിയയെ നിയന്ത്രിയ്ക്കുവാൻ പോലും സർക്കാരിന് സാധിയ്ക്കുന്നില്ല. നെൽകർഷകരുടെ പ്രശ്നം അടിയന്തിരമായി പരിഹരിക്കണം എന്നും എം എൽ എ ആവശ്യപ്പെട്ടു. കോട്ടയം ഈസ്റ്റ് വെസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നികുതി വർധനയ്ക്കു എതിരെയുള്ള ധർണ സമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സിബി ജോൺ കൈതയിൽ അദ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി കുഞ്ഞു ഇല്ലം മ്പള്ളി വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് എൻ ജയചന്ദ്രൻ ചിറയത്തു ഡിസിസി ഭാരവാഹികളായ മോഹൻ കെ നായർ, എം പി സന്തോഷ്‌കുമാർ, ജുജിൻ തോമസ് മണ്ഡലം പ്രസിഡന്റ്റുമാരായ സനൽ കാണക്കാലിൽ, സാബു മാത്യു, ജോൺ ചാണ്ടി, ഷീബ പുന്നെൻ, ജയൻ ബി മഠം, തങ്കച്ചൻ വേഴയ്ക്കാട്ടു, ഇട്ടി അലക്സ്, ടി സി റോയ് എന്നിവർ പ്രസംഗിച്ചു.