വൈക്കം തലയാഴം പള്ളിയാട് ഐക്കര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ട്രസ്റ്റിൻ്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തി

വൈക്കം : തലയാഴം പള്ളിയാട് ഐക്കര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ തീർത്ത വള്ളി ദേവയാനി സമേതനായ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ ഭക്തിനിർഭരമായി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുരേഷ് നാരായണൻ വൈകശേരിൽ മണീടിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് അഷ്ടബന്ധം ചാർത്തി വള്ളി ദേവയാനി സമേതനായ സുബ്രഹ്മണ്യസ്വാമിയുടെ പ്രാണ പ്രതിഷ്ഠാകർമ്മം നടന്നത്. തുടർന്ന് കലശാഭിഷേകം നടത്തി. പ്രാണ പ്രതിഷ്ഠ ദർശനസായൂജ്യം നേടാൻ ക്ഷേത്രാങ്കണത്തിൽ നൂറുകണക്കിന്ഭക്തരാണെത്തിയത്. ഒരുനൂറ്റാണ്ടാ ലധികമായി തലമുറകൾ പൂജിച്ച് ആരാധിച്ചു വരുന്ന പള്ളിയാട് ഐക്കര ഭജനമഠമാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പള്ളിയാട്ഐക്കര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചാണ് ക്ഷേത്ര ശ്രീകോവിൽ നിർമ്മിച്ചത്. ഐക്കരനീലകണ്ഠൻ വൈദ്യർ ഭജനമഠത്തിനായി വിട്ടു നൽകിയ ഭൂമി പിന്നീട് ഐക്കര ദിവാകരൻ ക്ഷേത്രം ട്രസ്റ്റിൻ്റെ പേരിൽ തീറെഴുതി നൽകുകയായിരുന്നു. തോട്ടകം പ്രമീൾകുമാറാണ് ക്ഷേത്രം മേൽശാന്തി. ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് ടി.പി. സുഖ ലിൽ തളിശേരിത്തറ, സെക്രട്ടറി രാജേഷ് ആഞ്ഞിലിത്തറ, വൈസ് പ്രസിഡൻ്റ് ജിബിൻ, ജോയിൻ്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ലളിത ഐക്കര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ഷേത്ര പുനരുദ്ധാരണം നടന്നത്.

Advertisements

Hot Topics

Related Articles