ഫാ.ഏബ്രഹാം കൊച്ചുപുരയില്‍ കോട്ടയം എമ്മാവൂസ് പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയർ

കോട്ടയം : ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹം (എംസിബിഎസ്) കോട്ടയം എമ്മാവൂസ് പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ.ഏബ്രഹാം കൊച്ചുപുരയില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫാ. ജോര്‍ജ് മുണ്ടുനടയ്ക്കലാണ് വികാര്‍ പ്രൊവിന്‍ഷ്യല്‍. ഫാ. ഏബ്രഹാം വെട്ടിയോലില്‍, ഫാ. ജോര്‍ജ് കാട്ടൂര്‍, ഫാ. തോമസ് പുല്ലാട്ട് എന്നിവര്‍ കൗണ്‍സിലര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയത്തുള്ള എമ്മാവൂസ് പ്രൊവിന്‍ഷ്യലേറ്റില്‍ പൊന്തിഫിക്കല്‍ ഡെലഗേറ്റ് ബിഷപ് മാര്‍ തോമസ് ഇലവനാലിന്‍റെ അധ്യക്ഷതയില്‍ നടന്ന പ്രവിശ്യാസംഘമാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്.

Advertisements

Hot Topics

Related Articles