വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ട് ദർശിച്ച് സായൂജ്യമടഞ്ഞ് ഭക്തർ; ഭക്തിസാന്ദ്രമായി ദേശതാലപ്പൊലി

വൈക്കം: മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ടിന്റ ഭാഗമായുള്ള കളമെഴുത്ത് ദർശിച്ച് സായൂജ്യമടഞ്ഞ് ഭക്തർ. ഇന്നലെ രാവിലെ ഒൻപത് മണി മുതൽ ഉച്ചപൂജ വരെ ഭക്തർക്ക് കളം ദർശനത്തിനായി തുറന്നു നൽകിയിരുന്നു. നിരവധി ഭക്തരാണ് ദർശന സായൂജ്യം നേടി മടങ്ങിയത്. രാവിലെ ഒൻപത് മണിയോടെയാണ് കളമെഴുത്തിന് തുടക്കമായത്. എട്ടു കൈകളിൽ ആയുധങ്ങളുമായി നിൽക്കുന്ന കൊടുങ്ങല്ലൂരമ്മ സങ്കൽപ്പത്തിലുള്ള ഭദ്രകാളിയുടെ രൂപമാണ് കളത്തിൽ വരച്ചത്. നിറങ്ങൾ ചാലിച്ച് പുതുശേരി കുടുംബാംഗങ്ങളാണ് കളം വരച്ചത്. ഉച്ച പൂജയ്ക്ക് ശേഷം 12 മണിയോടെ ഭക്തർക്ക് ദർശനം നൽകിയ ശേഷം അടച്ച കളം വൈകിട്ട് മൂന്നു മണിയോടെയാണ് വീണ്ടും തുറന്ന് നൽകിയത്.

Advertisements

കിഴക്കുംചേരി എൻ.എസ്.എസ് കരയോഗം 1878 , പോളശേരി ദേവസ്വം അഖിലകേരള ധീരവസഭ 202 എന്നിവയുടെ നേതൃത്വത്തിലാണ് താലപ്പൊലി നടന്നത്. അരീക്കുളങ്ങര ക്ഷേത്രത്തിൽ നിന്നും ദേശതാലപ്പൊലിയും ക്ഷേത്രത്തിൽ എത്തി. ഈ താലപ്പൊലികൾ വൈക്കം മഹാദേവക്ഷേത്രത്തിന് പ്രദക്ഷണം വച്ച് കളത്തിലെത്തും. തുടർന്ന്, കളത്തിന് പ്രദക്ഷിണം വച്ച ശേഷം താലങ്ങൾ കളത്തിൽ ദേവിയുടെ കാൽച്ചുവട്ടിൽ അർപ്പിച്ചു ഭക്തർ പ്രാർത്ഥിച്ചു തൊഴുതു. വൈകിട്ട് ആറു മണിയ്ക്ക് കളത്തിൽ തിരിയൊഴിച്ചിൽ നടന്നു. എട്ടു മണിയോടെ ദേവി കൊച്ചാലിൻ ചുവട്ടിലേയ്ക്ക് എഴുന്നെള്ളി. തുടർന്ന്, കുത്തുവിളക്ക് ഏന്തിയ വൃതമെടുത്ത സ്ത്രീജനങ്ങൾ ദേവിയ്ക്കു മുന്നിലായി അണിനിരന്ന് ആർപ്പ് കുരവയോടെ ക്ഷേത്രത്തിലേയ്ക്ക് ദേവിയെ എതിരേറ്റു. ക്ഷേത്രത്തിൽ എത്തിയ ശേഷം വൈക്കം മഹാദേവന്റെ അത്താശ ശീവേലിയ്്ക്ക് മകളായ ദേവിയ്‌ക്കൊപ്പം രണ്ട് പ്രദക്ഷണം വയച്ചു. തുടർന്ന്, ഭഗവാൻ ശ്രീകോവിലിനുള്ളിലേയ്ക്കും, ഭഗവതി കളത്തിലേയ്ക്കും എഴുന്നെള്ളി. കളത്തിൽ എത്തിയ ശേഷം പുതുശേരി കുറുപ്പന്മാരുടെ നേതൃത്വത്തിൽ കളംപൂജ നടത്തി. ശേഷം, അമ്പലപ്പുഴ വിജയകുമാറിന്റെ നേതൃത്വത്തിൽ കളം പാട്ടും തുടർന്ന് കളം മായ്ക്കലും നടന്നതോടെയാണ് ചടങ്ങുകൾക്ക് സമാപനമായത്. തുടർന്ന്, കളം വരച്ച പൊടികൾ പ്രസാദമായി ഭക്തർക്ക് നൽകി.

Hot Topics

Related Articles